പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം നിങ്ങൾക്ക് കിട്ടുകയുള്ളൂ. ശരീരത്തിന് മതിയായ പ്രതിരോധ ശേഷി ഇല്ലെങ്കിൽ എപ്പോഴും അസുഖങ്ങൾ വന്നുകൊണ്ടേയിരിക്കും. രോഗപ്രതിരോധ ശേഷി കൂട്ടാൻ അടുക്കളയിലെ ഈ ചേരുവകൾ മതി.
നിരവധി ഗുണങ്ങൾ അടങ്ങിയ ഇഞ്ചി ദഹനം മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു. ഇത് ചൂട് വെള്ളം അല്ലെങ്കിൽ ചായയിലിട്ടും കുടിക്കാവുന്നതാണ്.
56
കുരുമുളക്
കുരുമുളക് കാഴ്ച്ചയിൽ ചെറുതാണെങ്കിലും ഇതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കറിയിലോ സൂപ്പിലോ ചേർത്ത് കഴിച്ചാൽ മതി. പ്രതിരോധ ശേഷി കൂടുന്നു.
66
മഞ്ഞൾ
ഭക്ഷണങ്ങൾക്ക് നിറം നൽകാൻ മാത്രമല്ല മഞ്ഞളിൽ നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടുന്നു.