ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഇലകള്‍

Published : Oct 06, 2025, 11:23 AM IST

ശരീരത്തില്‍ ചീത്ത കൊളസ്ട്രോൾ അടിയുന്നത് ഹൃദയം വരെ അപകടപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കാം. ഇതിനെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്. 

PREV
18
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഇലകള്‍

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഇലകളെ പരിചയപ്പെടാം.

28
മുരിങ്ങയില

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

38
കറിവേപ്പില

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കറിവേപ്പില ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും സഹായിക്കും.

48
ചീര

വിറ്റാമിനുകളും ഫൈബറും അടങ്ങിയ ചീര കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

58
ഉലുവയില

ഫൈബറും വിറ്റാമിനുകളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഉലുവയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

68
തുളസി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ തുളസി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

78
വേപ്പില

ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ വേപ്പിലയും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

88
പുതിനയില

പുതിനയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

Read more Photos on
click me!

Recommended Stories