വിറ്റാമിൻ ഇ ക്യാപ്സ്യൂളുകൾ ഇനി വേണ്ട, ചർമ്മവും തലമുടിയും സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

Published : Jan 30, 2026, 05:27 PM IST

ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന ഒരു വിറ്റാമിനാണ് വിറ്റാമിൻ ഇ. വിറ്റാമിന്‍ ഇ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

PREV
18
വിറ്റാമിൻ ഇ ക്യാപ്സ്യൂളുകൾ ഇനി വേണ്ട, ചർമ്മവും തലമുടിയും സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

വിറ്റാമിന്‍ ഇ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

28
ബദാം

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ നട്സാണ് ബദാം. ഇവ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.

38
ചീര

വിറ്റാമിന്‍ ഇ അടങ്ങിയ ചീര ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഒരു പോലെ നല്ലതാണ്.

48
മുട്ട

മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

58
നിലക്കടല

വിറ്റാമിന്‍ ഇ അടങ്ങിയ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിനും തലമുടിക്കും നല്ലതാണ്.

68
പപ്പായ

പപ്പായയില്‍ വിറ്റാമിന്‍ സി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

78
അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും അടങ്ങിയ അവക്കാഡോയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും.

88
സൂര്യകാന്തി വിത്തുകള്‍

വിറ്റാമിന്‍ ഇ അടങ്ങിയ സൂര്യകാന്തി വിത്തുകളും ചര്‍മ്മത്തിനും തലമുടിക്കും ഗുണം ചെയ്യും.

Read more Photos on
click me!

Recommended Stories