രക്തത്തിലെ പഞ്ചസാരയുടെ അളവ് നിമിഷങ്ങൾക്കുള്ളിൽ നിയന്ത്രിക്കാം; കഴിക്കേണ്ട പച്ചക്കറികള്‍

Published : Jan 30, 2026, 04:48 PM IST

അനാരോഗ്യകരമായ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.

PREV
18
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിമിഷങ്ങൾക്കുള്ളിൽ നിയന്ത്രിക്കാം; കഴിക്കേണ്ട പച്ചക്കറികള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.

28
ചീര

ശരീരത്തിന് വളരെ ഗുണകരമാണ് ചീര. ഇതിലെ വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, നാരുകള്‍ എന്നിവ ഉയർന്ന രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. ചീരയ്ക്ക് ജിഐ കുറവാണ്.

38
ബ്രൊക്കോളി

ആരോഗ്യത്തിന് ഗുണകരമായ നിരവധി പോഷകങ്ങൾ ബ്രൊക്കോളിയിലുണ്ട്. നാരുകൾ ധാരാളം അടങ്ങിയ ബ്രൊക്കോളിയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്.

48
മുരിങ്ങയില

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മിനറലുകളും ഫൈബറും അടങ്ങിയ മുരിങ്ങയില ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

58
ക്യാബേജ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ക്യാബേജ് പച്ചയ്ക്ക് കഴിക്കാം. സാലഡായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ രോഗികൾക്ക് ആശ്വാസം നൽകും. കാർബോഹൈഡ്രേറ്റ് കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്നു.

68
വെണ്ടയ്ക്ക

വെണ്ടയ്ക്കയിലെ നാരുകളും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.

78
ക്യാപ്സിക്കം

പ്രമേഹ രോഗികൾക്ക് ക്യാപ്സിക്കം കഴിക്കുന്നത് നല്ലതാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഈ പച്ചക്കറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

88
പാവയ്ക്ക

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ നാരുകളാല്‍ സമ്പന്നമായ പാവയ്ക്കയും സഹായിക്കും.

Read more Photos on
click me!

Recommended Stories