ബ്ലഡ് പ്രഷർ ശരിയായ രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ പലതരം ആരോഗ്യ ബുദ്ധിമുട്ടുകളും നമ്മൾ നേരിടേണ്ടതായി വരും. അതിൽ പ്രധാനമാണ് ഹൃദയത്തിന്റെ ആരോഗ്യം. ഉയർന്ന ബ്ലഡ് പ്രഷർ കുറയ്ക്കാൻ ഈ പ്രോട്ടീനുകൾ കഴിക്കൂ.
ബദാം, മത്തൻ വിത്ത്, സൺഫ്ലവർ സീഡ്‌സ്, അണ്ടിപ്പരിപ്പ് എന്നിവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
24
മത്സ്യം
മത്സ്യത്തിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ പൊട്ടാസ്യവും കൂടുതലാണ്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ സഹായിക്കും.
34
മുട്ട
മുട്ടയിൽ വലിയ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ എ, സെലേനിയം, ആന്റിഓക്സിഡന്റ് എന്നിവയും ഇതിലുണ്ട്. ഇത് ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കും.
പയർവർഗ്ഗങ്ങളിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ബ്ലഡ് പ്രഷർ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.