സപ്ലിമെന്റുകൾ വേണ്ട; ബയോട്ടിൻ അടങ്ങിയ 5 പ്രധാന ഭക്ഷണങ്ങൾ ഇതാ

Published : Jun 08, 2026, 04:57 PM IST

ഭക്ഷണത്തെ ശരീരത്തിന് ആവശ്യമായ ഊർജ്ജമാക്കി മാറ്റുന്നതിലും, മെറ്റബോളിസം സുഗമമാക്കുന്നതിലും, നാഡീവ്യൂഹത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിലും ബയോട്ടിൻ പ്രധാന പങ്ക് വഹിക്കുന്നു. ബയോട്ടിൻ അടങ്ങിയ 5 പ്രധാന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

PREV
15
മുട്ട

മുട്ടയിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് നന്നായി പാകം ചെയ്തുവേണം കഴിക്കേണ്ടത്. ബയോട്ടിൻ പൂർണ്ണമായും അടങ്ങിയിരിക്കുന്നത് മുട്ടയുടെ മഞ്ഞക്കരുവിലാണ്.

25
പയറുവർഗ്ഗങ്ങൾ

നിലക്കടല, സോയാബീൻ, പരിപ്പുവർഗ്ഗങ്ങൾ, പയർ എന്നിവയിൽ പ്രോട്ടീനും ഫൈബറും ബയോട്ടിനും അടങ്ങിയിട്ടുണ്ട്.

35
നട്സ്, സീഡ്‌സ്

ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും അടങ്ങിയ നട്സിലും സീഡ്‌സിലും ധാരാളം ബയോട്ടിൻ ഉണ്ട്. ഇവ വൈകുന്നേരങ്ങളിലെ ലഘുഭക്ഷണമായോ സ്മൂത്തികളിൽ ചേർത്തോ കഴിക്കാവുന്നതാണ്.

45
മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ ചർമ്മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും ഗുണകരമാണ്.

55
അവോക്കാഡോ

ആരോഗ്യകരമായ കൊഴുപ്പും നല്ല അളവിൽ ബയോട്ടിനും അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ചർമ്മരോഗ്യത്തിന് നല്ലതാണ്.

Read more Photos on
click me!

Recommended Stories