ബദാം കുതിർത്തു കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

Web Desk   | others
Published : Sep 04, 2020, 12:01 PM ISTUpdated : Sep 04, 2020, 12:10 PM IST

ബദാമിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ബദാം കുതിർത്തു കഴിക്കുന്നത് ഏറെ ഗുണകരമാണെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. കുതിര്‍ത്ത ബദാമില്‍ മോണോസാച്വറേറ്റഡ് കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവയുണ്ട്. ഇവ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ദിവസവും ബദാം കുതിർത്തു കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

PREV
17
ബദാം കുതിർത്തു കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

കുതിര്‍ത്ത ബദാം കഴിക്കുന്നത്‌ പ്രോസ്റ്റേറ്റ്‌ , സ്തനാര്‍ബുദം എന്നിവ വരാനുള്ള സാധ്യത കുറയ്‌ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇതിലടങ്ങിയിട്ടുള്ള ഫ്‌ളവനോയിഡുകളും വിറ്റാമിനുകളുമാണ്‌ ഇതിന്‌ സഹായിക്കുന്നത്‌. കുതിര്‍ത്ത ബദാമില്‍ വിറ്റാമിന്‍ ബി അടങ്ങിയിട്ടുണ്ട്‌. അര്‍ബുദത്തെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്.

27

വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ബദാമിൽ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ആരോഗ്യകരമാക്കുന്നു. കുതിർത്ത ബദാം കഴിക്കുന്നത് നിങ്ങളുടെ തിളക്കമുള്ള ചർമ്മം നൽകുന്നു. ചുളിവുകൾ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

37

പച്ച ബദാമിനെക്കാൾ പ്രോട്ടീൻ, കുതിർത്ത ബദാമിലുണ്ട്. നാരുകളും കൂടുതലുണ്ട്. ദഹനത്തിന് സഹായിക്കുന്നതോടൊപ്പം വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു ഭക്ഷണമാണ്.

47

ബദാം കുതിർത്തതിൽ ധാരാളം മോണോ സാച്ചുറേറ്റഡ്, പോളി സാച്ചുറേറ്റഡ് ഫാറ്റുകൾ ഉണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദ്രോഗം, പക്ഷാഘാതം ഇവ തടയാനും സഹായിക്കുന്നു.

57

ബദാം കുതിർത്തു കഴിക്കുന്നത് ഹൃദ്രോഗികളിൽ നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ ന്റെ അളവ് കൂട്ടാനും സഹായിക്കുമെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

67

ബദാമില്‍ അടങ്ങിയിട്ടുള്ള ഫോളിക്‌ ആസിഡ്‌ കുഞ്ഞുങ്ങളില്‍ ജനന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. അതിനാല്‍ ഗര്‍ഭിണികളോട്‌ കുതിര്‍ത്ത ബദാം കഴിക്കാന്‍ ഡോക്ടമാർ നിര്‍ദ്ദേശിക്കാറുണ്ട്.

77

തലച്ചോറിന്റെ ശരിയായ വികാസത്തിന് സഹായിക്കുന്ന പോഷകങ്ങൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നു.

click me!

Recommended Stories