കുതിര്‍ത്ത ബദാം ആണോ അതോ വാള്‍നട്ട് ആണോ കൂടുതല്‍ നല്ലത്?

Published : Oct 02, 2025, 09:05 PM IST

നാരുകൾ, പ്രോട്ടീനുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, ഫോസ്ഫറസ് എന്നിങ്ങനെ ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയതാണ് ബദാം. വാൽനട്ടിൽ ഒമേഗ - 3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. 

PREV
19
കുതിര്‍ത്ത ബദാം ആണോ അതോ വാള്‍നട്ട് ആണോ കൂടുതല്‍ നല്ലത്?

കുതിര്‍ത്ത ബദാം ആണോ അതോ വാള്‍നട്ട് ആണോ കൂടുതല്‍ നല്ലതെന്ന് നോക്കാം.

29
ബദാം കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബർ തുടങ്ങിയവ അടങ്ങിയതാണ് ബദാം.

39
ദഹനം

നാരുകള്‍ ധാരാളം അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

49
അമിത വണ്ണം

നാരുകള്‍, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

59
ചര്‍മ്മം

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും.

69
കുതിര്‍ത്ത വാള്‍നട്സ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, ഫാറ്റ്സ്, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്സ്.

79
തലച്ചോറിന്‍റെ ആരോഗ്യം

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ് വാള്‍നട്സ്. വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

89
ഹൃദയാരോഗ്യം

വാൾനട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.

99
കുതിര്‍ത്ത ബദാം ആണോ അതോ വാള്‍നട്ട് ആണോ കൂടുതല്‍ നല്ലത്?

തലച്ചോറിന്‍റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും വാള്‍നട്സ് ആണ് കൂടുതല്‍ നല്ലത് എങ്കില്‍ ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ചര്‍മ്മത്തിനും ബദാം ആണ് മികച്ചത്.

Read more Photos on
click me!

Recommended Stories