പൊണ്ണത്തടി കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട സൂപ്പർഫുഡുകൾ

Published : Mar 05, 2026, 11:14 AM IST

പ്രമേഹം, ശരീരഭാരം, ഹൃദയാരോഗ്യം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടി ഉണ്ടാകുന്നത് പ്രമേഹം ഉണ്ടാവാനും ഹൃദ്രോഗം വരാനും കാരണമാകും. രോഗങ്ങളെ തടയാൻ ഈ സൂപ്പർഫുഡുകൾ കഴിക്കൂ. 

PREV
15
റാഗി

റാഗിയിൽ ധാരാളം മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളും ബ്ലഡ് പ്രഷറും കുറയ്ക്കാൻ സഹായിക്കുന്നു.

25
ചീര

ചീരയിൽ ധാരാളം വിറ്റാമിനും മിനറലും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടി കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു.

35
ബദാം

ബദാമിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. കൂടാതെ വിശപ്പ് കുറയ്ക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്.

45
ചെറുപയർ

ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും ഫ്രീ റാഡിക്കലിനെ ചെറുക്കാനും ചെറുപയർ കഴിക്കുന്നത് നല്ലതാണ്. ഇതിൽ ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവാണ്.

55
ഓട്സ്

ഓട്സിൽ മിനറലുകൾ, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, അയൺ, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories