തൈറോയ്ഡ് പ്രശ്നങ്ങൾ അകറ്റാൻ നിർബന്ധമായും കഴിക്കേണ്ട 5 സൂപ്പർഫുഡുകൾ

Published : Feb 09, 2026, 01:13 PM IST

തൈറോയിഡ് ഉള്ളവർക്ക് പലതരം ആരോഗ്യ പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നു. ക്ഷീണം, ശരീരഭാരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം നിങ്ങളുടെ ആരോഗ്യത്തെ അവതാളത്തിലാക്കും. ഈ സൂപ്പർഫുഡുകൾ കഴിക്കുന്നത് തൈറോയിഡ് പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു.

PREV
15
സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

തൈറോയിഡ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സിങ്ക് പ്രധാന പങ്കുവഹിക്കുന്നു. മത്തങ്ങ വിത്തിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കൂ.

25
അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾ

അയോഡിൻ കുറവ് തൈറോയിഡ് പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ മത്സ്യം, ക്ഷീര ഉത്പന്നങ്ങൾ, മുട്ട എന്നിവ കഴിക്കാൻ ശ്രദ്ധിക്കണം.

35
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ

ഫ്രീ റാഡിക്കലുകൾ മൂലം ഉണ്ടാകുന്ന ഓക്സിഡേറ്റീവ് സ്‌ട്രെസ് തൈറോയിഡ് ഗ്രന്ധികളെ ബാധിക്കുന്നു. എന്നാൽ ആന്റിഓക്‌സിഡന്റുകൾ ഇതിനെ ചെറുക്കാൻ സഹായിക്കും. ബെറീസ്, ചെറീസ് എന്നിവ കഴിക്കാം.

45
ഒമേഗ 3 ഫാറ്റി ആസിഡ്

വീക്കം തടയാനും തൈറോയിഡ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഒമേഗ 3 ഫാറ്റി ആസിഡ് ആവശ്യമാണ്. ഫ്ലാക്സ് സീഡ്, ചിയ സീഡ് എന്നിവ കഴിക്കൂ.

55
സെലീനിയം അടങ്ങിയ ഭക്ഷണങ്ങൾ

തൈറോയിഡ് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാന പങ്കുവഹിക്കുന്ന മിനറലാണ് സെലീനിയം. വെള്ളത്തിൽ കുതിർത്ത ബ്രസീൽ നട്സ് കഴിക്കുന്നത് ശരീരത്തിലെ സെലീനിയത്തിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories