നമ്മൾ മത്തൻ കറിവെക്കാനോ മറ്റോ എടുക്കുമ്പോൾ അതിൻ്റെ വിത്ത് കളയാറാണ് പതിവ്. എന്നാൽ നിങ്ങൾ അറിയാത്ത ഒരുപാട് പോഷകഗുണങ്ങൾ ഈ മത്തൻ വിത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. പ്രോട്ടീൻ, ഫൈബർ, അയൺ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ ഒരു കലവറയാണിത്.
മത്തൻ വിത്തിൽ മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പുകളും ധാരാളമുണ്ട്. ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കും.
25
രോഗപ്രതിരോധ ശേഷി കൂട്ടും
മത്തൻ വിത്ത് പതിവായി കഴിക്കുന്നത് ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഇതിലടങ്ങിയിരിക്കുന്ന സിങ്കും ആൻ്റിഓക്സിഡൻ്റുകളുമാണ് ഇതിന് സഹായിക്കുന്നത്.
35
സുഖമായി ഉറങ്ങാം
ട്രിപ്റ്റോഫാൻ എന്നൊരു അമിനോ ആസിഡ് മത്തൻ വിത്തിൽ ഉണ്ട്. ഇത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ്. മിതമായ അളവിൽ ഇത് കഴിച്ചു തുടങ്ങിയാൽ ഉറക്കത്തിൽ നല്ല വ്യത്യാസം കാണാൻ സാധിക്കും.
ഫൈബറും പ്രോട്ടീനും ധാരാളം ഉള്ളതുകൊണ്ട് മത്തൻ വിത്ത് കഴിച്ചാൽ പെട്ടെന്ന് വിശക്കില്ല. വയറ് നിറഞ്ഞതായി തോന്നും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
55
ചർമ്മത്തിന് തിളക്കം നൽകും
വിറ്റാമിൻ ഇ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയതുകൊണ്ട് മത്തൻ വിത്ത് ചർമ്മത്തിനും മുടിയുടെ വളർച്ചയ്ക്കും നല്ലതാണ്. ദിവസവും കുറഞ്ഞ അളവിൽ ഇത് കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും.