ലോകകപ്പിൽ പന്തുതട്ടുമോ തഹ്‌സിൻ?; ഖത്തർ- സ്വിസ്സ് മത്സരത്തിൽ പ്രതീക്ഷയോടെ മലയാളികളും

Published : Jun 13, 2026, 03:56 PM IST

ലോകകപ്പിൽ ഖത്തർ ഇന്ന് സ്വിറ്റ്സർലന്റിനെ നേരിടുമ്പോൾ മലയാളികൾ ഒന്നടങ്കം ഉറ്റുനോക്കുന്നത് ഖത്തർ ആദ്യ ഇലവനിൽ പത്തൊൻപതുകാരൻ മലയാളി താരം തഹ്‌സിൻ മുഹമ്മദ് കളിക്കാനിറങ്ങുമോ എന്നാണ്. 

PREV
16
ആദ്യ ഇലവനിൽ ഇടം പിടിക്കുമോ

മലയാളികൾ ഒന്നടങ്കം ഉറ്റുനോക്കുന്നത് ഖത്തർ ആദ്യ ഇലവനിൽ പത്തൊൻപതുകാരൻ മലയാളി താരം തഹ്‌സിൻ മുഹമ്മദ് കളിക്കാനിറങ്ങുമോ എന്നാണ്. ആദ്യ ഇലവനിൽ ഇറങ്ങിയില്ലെങ്കിലും തഹ്‌സിൻ പകരക്കാരനായി എത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

26
ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി താരമെന്ന റെക്കോർഡ്

രണ്ട് ദിവസത്തിൽ തഹ്‌സിന്റെ ജന്മദിനം കൂടിയാണ്. ഇന്ന് കളിക്കാനിറങ്ങിയാൽ ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി താരമെന്ന റെക്കോർഡ് കൂടിയാണ് തഹ്‌സിനെ കാത്തിരിക്കുന്നത്.

36
ആസ്പയർ ഫുട്ബോൾ അക്കാദമിയിലൂടെ തുടക്കം

ഖത്തറിലെ ആസ്പയർ ഫുട്ബോൾ അക്കാദമിയിലൂടെയാണ് നിലവിൽ ലെഫ്റ്റ് വിംഗ് പൊസിഷനിൽ കളിക്കുന്ന തഹ്‌സിൻ ഉയർന്നുവന്നത്.

46
ഖത്തർ ജൂനിയർ ടീമിനായി നേരത്തെയും കളത്തിലിറങ്ങി

നേരത്തെ ഖത്തറിന്റെ അണ്ടർ 16, 19, 23 ടീമുകൾക്കായി താരം ബൂട്ടുകെട്ടിയിരുന്നു.

56
കണ്ണൂര്‍ തലശ്ശേരി സ്വദേശി

കണ്ണൂര്‍ തലശ്ശേരി സ്വദേശി ജംഷീദിന്റെയും ഷൈമയുടെയും മകനാണ് 19 കാരനായ തഹ്സിന്‍ മുഹമ്മദ്

66
മത്സരം ഇന്ന് അർദ്ധരാത്രി 12.30ന്

ഇന്ന് അർദ്ധരാത്രി 12.30 നാണ് മത്സരം. ഖത്തറിന്റെ രണ്ടാം ലോകകപ്പ് ആണിത്. ഗ്രൂപ്പ് ബിയിൽ ബോസ്നിയയും കാനഡയുമാണ് മറ്റ് എതിരാളികൾ

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Photos on
click me!

Recommended Stories