
സുരക്ഷ മുന്‍നിര്‍ത്തിയായിരിക്കും എല്ലാവരും സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നത്. എന്നാൽ സുരക്ഷിതമല്ലാത്ത സുരക്ഷാ ക്യാമറകൾ ചൂഷണം ചെയ്ത് നിങ്ങളുടെ വീട്ടിലേക്ക് ഹാക്കർമാർ അതിക്രമിച്ചുകയറാനും സ്വകാര്യതയും സുരക്ഷയും ഒരുപോലെ നഷ്‍ടമാകാനും സാധ്യതയുണ്ട്. ചില സന്ദർഭങ്ങളിൽ, ഹാക്ക് ചെയ്യപ്പെട്ട ക്യാമറ ഫീഡുകൾ ഉടമ അറിയാതെ ഓൺലൈനിൽ സ്ട്രീം ചെയ്യപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
നിങ്ങളുടെ സുരക്ഷാ ക്യാമറകൾ സുരക്ഷിതമാക്കാൻ ശക്തമായ ഒരു പാസ്‌വേഡ് സജ്ജമാക്കുക. ഒപ്പം ടൂ ഫാക്ടർ ഒതന്‍റിഫിക്കേഷൻ ഉറപ്പാക്കുക, ക്യാമറയുടെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാഗ്‌ദാനം ചെയ്യുന്നതോ ക്യാമറ ഉപയോഗത്തിലില്ലാത്ത സമയങ്ങളിൽ ഫിസിക്കൽ പ്രൈവസി ഷട്ടർ ഉൾപ്പെടുത്തുന്നതോ ആയ മോഡലുകൾ തിരഞ്ഞെടുക്കുക.
നിങ്ങളുടെ വൈഫൈ റൂട്ടർ നിങ്ങളുടെ മുഴുവൻ ഹോം നെറ്റ്‌വർക്കിലേക്കുമുള്ള കവാടമാണ്. അത് ഇപ്പോഴും ഫാക്‌ടറി ക്രമീകരണങ്ങളോ കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറോ ഉപയോഗിക്കുകയാണെങ്കിൽ, അത് ഹാക്കർമാരുടെ ജോലി എളുപ്പമുള്ളതാക്കി മാറ്റുന്നു. ഒരിക്കൽ ഹാക്ക് ചെയ്യപ്പെട്ടാൽ ആക്രമണകാരികൾക്ക് നിങ്ങളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനോ വ്യക്തിഗത ഡാറ്റ മോഷ്ടിക്കാനോ നിങ്ങളുടെ നെറ്റ്‌വർക്കിലെ മറ്റ് ഉപകരണങ്ങൾ നിയന്ത്രിക്കാനോ സാധിക്കും.
നിങ്ങളുടെ വൈ-ഫൈ റൂട്ടർ സുരക്ഷിതമാക്കാൻ അതിന്‍റെ ഡിഫോൾട്ട് പാസ്‌വേഡ് ശക്തവും മികച്ചതുമായ മറ്റൊരു പാസ്‍വേഡ് ഉപയോഗിച്ച് മാറ്റുക. ഫേംവെയർ അപ്‍ഡേറ്റ് ചെയ്‍ത് നിലനിർത്തുക. അധിക പരിരക്ഷയ്ക്കായി ബിൽറ്റ്-ഇൻ ഫയർവാൾ പ്രവർത്തനക്ഷമമാക്കുക.
പലപ്പോഴും ഡിഫോൾട്ട് സെറ്റിംഗ്‌സുകളിൽ പ്രവർത്തിക്കുന്ന ബേബി മോണിറ്ററുകൾ ഹാക്കർമാർക്ക് എളുപ്പത്തിലുള്ള പ്രവേശന പോയിന്റുകളായിരിക്കും. അപഹരിക്കപ്പെട്ടാൽ, അപരിചിതർക്ക് തത്സമയ ഫീഡ് കേൾക്കാനോ കാണാനോ സാധിക്കും. ഇത് സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണ്.
ബേബി മോണിറ്ററുകൾ സുരക്ഷിതമാക്കാൻ ശക്തമായ ഒരു പാസ്‌വേഡ് സൃഷ്‍ടിക്കുക, ആവശ്യമില്ലാത്തപ്പോൾ റിമോട്ട് വ്യൂവിംഗ് പ്രവർത്തനരഹിതമാക്കുക, സുരക്ഷാ പിഴവുകൾ നികത്തുന്നതിന് മോണിറ്ററിന്‍റെ ഫേംവെയർ പതിവായി അപ്‌ഡേറ്റ് ചെയ്യുക.
സംഗീതം പ്ലേ ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സ്‍മാർട്ട് സ്‍പീക്കറുകളുടെ ഏറ്റവും പുതിയ മോഡലുകൾക്ക് ചെയ്യാൻ കഴിയും. ലൈറ്റുകൾ, ലോക്കുകൾ, മറ്റ് കണക്റ്റുചെയ്‌ത ഡിവൈസുകൾ എന്നിവ നിയന്ത്രിക്കുക തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. നിങ്ങളുടെ സ്‍മാർട്ട് ഹോമിലേക്ക് കൂടുതൽ ആക്‌സസ് നേടാൻ ആഗ്രഹിക്കുന്ന ഹാക്കർമാർക്ക് ഇത് ആകർഷകമായ ലക്ഷ്യങ്ങളാക്കി മാറ്റുന്നു.
സ്‍മാർട്ട് സ്‍പീക്കറുകൾ സുരക്ഷിതമാക്കാൻ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. സെൻസിറ്റീവ് പ്രവർത്തനങ്ങൾക്കായി വോയ്‌സ് പിന്നുകൾ സജ്ജീകരിക്കുക, ശക്തവും മികച്ചതുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, ഉപകരണത്തിന്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക, ബാഹ്യ ഇടപെടലുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് സ്‌പീക്കറുകൾ വിൻഡോകളിൽ നിന്ന് മാറ്റി വയ്ക്കുക.
സുരക്ഷ വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വീഡിയോ ഡോർബെല്ലുകൾ ശ്രദ്ധിച്ചില്ലെങ്കിൽ ഹാക്കർമാരാൽ ചൂഷണം ചെയ്യനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ വീട് നിരീക്ഷിക്കുന്നതിനോ ഉപകരണം പ്രവർത്തനരഹിതമാക്കുന്നതിനോ വ്യാജ അടിയന്തര കോളുകൾക്കായി ദുരുപയോഗം ചെയ്യുന്നതിനോ ഹാക്കർമാർ തത്സമയ ഫീഡ് ആക്‌സസ് ചെയ്‌തേക്കാം.
വീഡിയോ ഡോർബെല്ലുകൾ സുരക്ഷിതമാക്കാനായി ശക്തവുമായ പാസ്‌വേഡ് ഉപയോഗിക്കുക, ടൂ ഫാക്ടർ ഒതന്‍റിഫിക്കേഷൻ പ്രാപ്‍തമാക്കുക, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉടനടി ഇൻസ്റ്റാൾ ചെയ്യുക, നിങ്ങളുടെ ഫൂട്ടേജ് സംരക്ഷിക്കുന്നതിന് എൻക്രിപ്റ്റ് ചെയ്ത വീഡിയോ ഫീഡുകൾ വാഗ്ദാനം ചെയ്യുന്ന മോഡലുകൾ തിരഞ്ഞെടുക്കുക.
ചില സംഭവങ്ങളിൽ, ഹാക്കർമാർ താപനില ക്രമീകരണങ്ങൾ മാറ്റുകയോ വീട്ടുടമസ്ഥരുടെ തെർമോസ്റ്റാറ്റുകൾ ഹാക്ക് ചെയ്‌ത് അവരെ സിസ്റ്റങ്ങളിൽ നിന്ന് പുറത്താക്കുകയോ ചെയ്‌തിട്ടുണ്ട്. സ്‍മാർട്ട് തെർമോസ്റ്റാറ്റുകൾ സുരക്ഷിതമാക്കുന്നതിന് ശക്തവും മികച്ചതുമായ ഒരു പാസ്‌വേഡ് ഉപയോഗിച്ച് നിങ്ങളുടെ തെർമോസ്റ്റാറ്റ് സംരക്ഷിക്കുക, ടൂ ഫാക്ടർ ഒതന്‍റിഫിക്കേഷൻ ഓണാക്കുക, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക. കൂടുതൽ സുരക്ഷയ്ക്കായി, സ്‍മാർട്ട് ഉപകരണങ്ങൾക്കായിട്ടുള്ളന്ന ഒരു പ്രത്യേക വൈ-ഫൈ നെറ്റ്‌വർക്കിൽ ഇത് സ്ഥാപിക്കുന്നത് പരിഗണിക്കുക.
റഫ്രിജറേറ്ററുകൾ മുതൽ ഓവനുകൾ ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾ അധിക ഫീച്ചറുകൾ ലഭിക്കുന്നതിനായി പലപ്പോഴും ഇന്‍റർനെറ്റുമായി കണക്റ്റ് ചെയ്‍തിട്ടുണ്ടാകും. പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ അവയെയും ഹാക്കർമാർക്ക് എളുപ്പത്തിൽ ലക്ഷ്യമിടാൻ കഴിയും. ഒരിക്കൽ ആക്രമിക്കപ്പെട്ടാൽ നിങ്ങളുടെ നെറ്റ്‌വർക്കിലെ മറ്റ് ഉപകരണങ്ങൾ ആക്‌സസ് ചെയ്യാൻ അവ ഉപയോഗിക്കപ്പെടാം.
സ്‍മാർട്ട് ഉപകരണങ്ങൾ സുരക്ഷിതമാക്കാൻ എല്ലാ ഡിഫോൾട്ട് പാസ്‌വേഡുകളും മാറ്റി ശക്തവും മികച്ചതുമായ പുതിയ പാസ്‍വേർഡുകൾ നൽകുക. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുക. നിങ്ങൾ ഉപയോഗിക്കാത്ത സവിശേഷതകൾ പ്രവർത്തനരഹിതമാക്കുക. സാധ്യമെങ്കിൽ, ഈ ഡിവൈസുകൾ നിങ്ങളുടെ പ്രധാന ഡിവൈസുകളിൽ നിന്നും മാറ്റി ഒരു പ്രത്യേക നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കുക.