ഐഫോണ്‍ 12ന് വിലക്കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ട്

First Published May 4, 2020, 11:07 AM IST

ന്യൂയോര്‍ക്ക്: ലോകമെങ്ങും സ്മാര്‍ട്ട്ഫോണ്‍ വിപണികള്‍ പ്രതിസന്ധിയിലാണെങ്കിലും തങ്ങളുടെ ഭാവി നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് ഈ രംഗത്തെ അതികായന്മാരായ ആപ്പിളിന്‍റെ നീക്കം എന്നാണ് ടെക് ലോകം പറയുന്നത്. ഇതേ സമയത്ത് തന്നെ ആപ്പിളിന്‍റെ പുതിയ ഐഫോണിന്‍റെ വിവരങ്ങള്‍ അഭ്യൂഹങ്ങളായി ഓണ്‍ലൈനില്‍ പരക്കുന്നുണ്ട്. ഇപ്പോള്‍ ഇതാ ഐഫോണ്‍ 12 സീരിസിലെ ഫോണുകളുടെ വിലവിവരങ്ങളും ലീക്കായിരിക്കുന്നു.

ചൈനീസ് ടെക് ബ്ലോഗാ മൈ ഡ്രൈവേര്‍സ് ഗിസ് ചൈനയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത്.
undefined
ഐഫോണ്‍ 12 ബേസിക്ക് മോഡല്‍ 5.4 ഇഞ്ച് സ്ക്രീന്‍ വലിപ്പത്തിലാണ് ലഭ്യമാകുക ഇതിന് 49,231 രൂപയ്ക്ക് അടുത്താണ് വില വരുക (649 ഡോളര്‍).
undefined
ഐഫോണ്‍ 11 ഇറങ്ങിയ സമയത്തെ വില 699 ഡോളര്‍ ആയിരുന്നു അതായത് 53,000 രൂപയായിരുന്നു. പുതിയ വില അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ ഐഫോണ്‍ ഐഫോണ്‍ 11നെക്കാള്‍ വിലക്കുറവായിരിക്കും ഐഫോണ്‍ 12ന്.
undefined
ഇതേ ഫോണിന്‍റെ കൂടിയ മോഡല്‍ 6.1 ഇഞ്ച് പതിപ്പിന് പ്രവചിക്കുന്ന വില 746 ഡോളറാണ് അതായത് 49,231 രൂപയാണ്. ഈ ഫോണിന് ഡ്യൂവല്‍ ക്യാമറയുണ്ടാകും എന്നാണ് സൂചന.
undefined
അടുത്ത സീരിസ് ഐഫോണിന്‍റെ ഹൈ എന്‍റ് മോഡല്‍ 6.7 ഇഞ്ച് വലിപ്പത്തിലുള്ളതായിരിക്കും ഈ ഫോണിന്‍റെ വില 1099 ഡോളര്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
undefined
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത സീരിസ് ഐഫോണുകള്‍ ആപ്പിളിന്‍റെ എ14 ചിപ്പ് സെറ്റോടെയാണ് എത്തുക. ഒപ്പം 5ജി കണക്ടിവിറ്റിയും ഫോണിന് ഉണ്ടാകും.
undefined
click me!