ഗൂഗിള്‍ പിക്‌സല്‍ 4എ
ഇതൊരു അവിശ്വസനീയമായ സ്മാര്‍ട്ട്‌ഫോണാണ്, ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേ സെയില്‍ സമയത്ത് ഇത് 2,000 രൂപ ഡിസ്‌ക്കൗണ്ടോടെ ലഭ്യമാകും. ഇത് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 31,999 രൂപയ്ക്ക് അവതരിപ്പിച്ചതാണ്. എന്നിരുന്നാലും ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലോഞ്ചിങ് വില 29,999 രൂപയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം, കമ്പനി യഥാര്‍ത്ഥ വിലയായ 31,999 രൂപയിലേക്ക് മാറി, അതായത് ഏറ്റവും പുതിയ വില്‍പ്പന വീണ്ടും പിക്‌സല്‍ 4 എ 29,999 രൂപയ്ക്ക് വാങ്ങാനുള്ള മികച്ച അവസരം നല്‍കുന്നു.