ഐഫോണ്‍ 17-ന്‍റെ 82,900 രൂപയായിരുന്ന 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷന്‍റെ ലോഞ്ച് വിലയിൽ നിന്ന് ഇപ്പോൾ വലിയ വിലക്കുറവിലാണ് കമ്പനി വാഗ്‍ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് ഐഫോൺ 17 മോഡല്‍ 74,990 രൂപ കിഴിവ് വിലയിൽ വാങ്ങാമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇതിൽ നേരിട്ടുള്ള വിലക്കുറവ്, അധിക എക്സ്ചേഞ്ച് ബോണസ്, മറ്റ് ബാങ്ക് ഡിസ്‌കൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു. ലാവെൻഡർ, മിസ്റ്റ് ബ്ലൂ, സേജ് ഗ്രീൻ, വൈറ്റ്, ബ്ലാക്ക് നിറങ്ങളിൽ ഫ്ലിപ്‍കാർട്ടിൽ സ്‍മാർട്ട്‌ഫോൺ ലഭ്യമാണ്. ഐഫോൺ 17 വാങ്ങുമ്പോൾ ഫ്ലിപ്പ്കാർട്ട് 5,000 രൂപ അധിക എക്സ്ചേഞ്ച് ബോണസ് വാഗ്‌ദാനം ചെയ്യും.