എല്ലാ വർഷത്തെയും പോലെ, 2026-ലും ആപ്പിൾ ബ്രാന്‍ഡ് നിരവധി പുതിയ ഗാഡ്‌ജറ്റുകള്‍ വിപണിയിലെത്തിക്കും. ഇവയില്‍ ചിലത് നിലവിലുള്ള ഉപകരണങ്ങളുടെ നവീകരിച്ച പതിപ്പുകളായിരിക്കും. മറ്റുള്ളവ ഐഫോണ്‍ ഫോള്‍ഡ് പോലെ പുത്തന്‍ ലോഞ്ചുകളായിരിക്കും.
ആപ്പിളിന്‍റെ 2026-ലെ ഉപകരണങ്ങളുടെ നിരയിൽ ഒഎൽഇഡി മാക്ബുക്ക് പ്രോ, പുതിയ സ്റ്റുഡിയോ ഡിസ്പ്ലേ എന്നിവ മുതൽ ഹോം ഹബ്, കന്നി ഫോള്‍ഡബിള്‍ ഐഫോൺ, പുതിയ എൻട്രി-ലെവൽ മാക്ബുക്ക് എന്നിവ വരെ ഉൾപ്പെടാം എന്ന് 9To5Mac-ന്‍റെ റിപ്പോർട്ടിനെ ഉദ്ദരിച്ച് ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം ആപ്പിളിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന ഡിവൈസുകളെക്കുറിച്ച് വിശദമായി അറിയാം.
26
പുതിയ സ്റ്റുഡിയോ ഡിസ്പ്ലേ
2026-ന്‍റെ ആദ്യം ആപ്പിളിന് ഒരു പുതിയ മാക് ഡിസ്‌പ്ലേ അവതരിപ്പിക്കാനായേക്കും. വിശദാംശങ്ങൾ പരിമിതമാണെങ്കിലും, പുതിയ സ്റ്റുഡിയോ ഡിസ്‌പ്ലേ മോഡലിൽ 27 ഇഞ്ച് മിനിഎൽഇഡി പാനൽ ഉണ്ടായിരിക്കുമെന്ന് കിംവദന്തികളുണ്ട്. നിലവിലെ തലമുറ സ്റ്റുഡിയോ ഡിസ്‌പ്ലേയിൽ കാണപ്പെടുന്ന എ13 ബയോണിക് ചിപ്പിന് പകരം എ19 പ്രോ ചിപ്പ് പുത്തന്‍ സ്റ്റുഡിയോ ഡിസ്‌പ്ലെ മോഡലിന് ലഭിക്കുമെന്നാണ് സൂചന.
36
ആപ്പിൾ ഹോം ഹബ്
7 ഇഞ്ച് ഡിസ്‌പ്ലേ, എ18 ചിപ്പ്, ബിൽറ്റ്-ഇൻ ക്യാമറ, സ്പീക്കറുകൾ എന്നിങ്ങനെ ശക്തമായ ഫീച്ചറുകളോടെ "ഹോംപാഡ്" ശൈലിയിലുള്ള ഒരു ഉപകരണത്തിൽ ആപ്പിൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സ്‌മാർട്ട് ഹോം ഉപകരണങ്ങൾക്കുള്ള ഒരു ഹബ് പോലെ ഇതിന് പ്രവർത്തിക്കുമെന്നാണ് വിവരം. ഈ പുതിയ ഡിവൈസ് എ18 ചിപ്പ് ഉപയോഗിച്ചുള്ളതായിരിക്കാം. ഹോംപാഡിൽ പുതിയൊരു വിഡ്ജറ്റോടുകൂടിയ ഹോംഒഎസ് ഇന്‍റർഫേസ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്, ഇത് ഐഫോണിന്‍റെ സ്റ്റാൻഡ്‌ബൈ മോഡിന് സമാനമായിരിക്കും. ഫേസ്‌ടൈം പോലുള്ള ഐഫോണുകളുടെ ചില പ്രധാന സവിശേഷതകൾ ആക്‌സസ് ചെയ്യാൻ ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോക്താക്കളെ അനുവദിച്ചേക്കാം.
ആപ്പിളിന്‍റെ 2026 മോഡല്‍ മാക്ബുക്ക് പ്രോ പ്രധാനപ്പെട്ട ചില അപ്‌ഡേറ്റുകള്‍ കൊണ്ടുവരും. പുതിയ ഡിസ്‌പ്ലേ സാങ്കേതികവിദ്യയ്‌ക്ക് പുറമേ, കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ബോഡിയും അടുത്ത തലമുറ എം6 ചിപ്പുകളും ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പെർഫോമൻസിലും പവർ കാര്യക്ഷമതയിലും മെച്ചപ്പെടുത്തലുകൾ വാഗ്‌ദാനം ചെയ്യുന്ന 2nm ആർക്കിടെക്‌ചറിൽ നിർമ്മിക്കുന്നവയാണ് എം6 മാക്‌ബുക്ക് പ്രോ എന്നാണ് റിപ്പോർട്ടുകൾ. അതുപോലെ പുനർരൂപകൽപ്പന ചെയ്ത മാക്ബുക്ക് പ്രോ ബിൽറ്റ്-ഇൻ സെല്ലുലാർ 5ജി കണക്റ്റിവിറ്റിയുള്ള ആപ്പിളിന്‍റെ ആദ്യത്തെ മാക് ആയി മാറിയേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു.
56
ആദ്യത്തെ ഫോൾബിൾ ഐഫോൺ
ഐഫോൺ എയറിന് പിന്നാലെ, ഐഫോൺ ഫോൾഡ് അവതരിപ്പിച്ചുകൊണ്ട് ആപ്പിൾ മറ്റൊരു പ്രധാന ഐഫോൺ നവീകരണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ ഉപകരണത്തിൽ ക്ലാംഷെൽ ഫോം ഫാക്ടറിന് പകരം ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഡിസൈൻ ഉണ്ടായിരിക്കാം. 7.8 ഇഞ്ച് ഇന്നർ ഡിസ്‌പ്ലേയും 5.5 ഇഞ്ച് പുറം ഡിസ്‌പ്ലേയും ഇതിൽ ഉൾപ്പെടും. ഡിസ്‌പ്ലേ ക്രീസ് കുറയ്ക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ, ഫേസ് ഐഡിക്ക് പകരം ടച്ച് ഐഡി ഉപയോഗിച്ചേക്കും. ഫോൾഡബിൾ ഐഫോണിന് മടക്കുമ്പോൾ 9 എംഎം മുതൽ 9.5 എംഎം വരെയും, പൂര്‍ണമായും നിവർത്തുമ്പോൾ ഏകദേശം 4.5 എംഎം മുതൽ 4.8 എംഎം വരെയുമായിരിക്കും കട്ടി എന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍.
66
താങ്ങാനാവുന്ന വിലയുള്ള മാക്ബുക്ക്
2026-ല്‍ ആപ്പിൾ പുതിയൊരു എൻട്രി-ലെവൽ മാക്ബുക്ക് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാക്ബുക്ക് എയറിന് താഴെയായിരിക്കും ഇതിന്‍റെ സ്ഥാനം. ഈ ഡിവൈസിന് 13 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. എ18 പ്രോ ചിപ്പും ലഭിക്കും. ഉയർന്ന നിലവാരമുള്ള മാക്ബുക്ക് എയറിലും മാക്ബുക്ക് പ്രോയിലും കാണപ്പെടുന്ന എം-സീരീസ് പ്രോസസറുകൾക്ക് പകരം ഐഫോൺ-ക്ലാസ് എ-സീരീസ് ആപ്പിൾ സിലിക്കൺ ചിപ്പ് ഉപയോഗിക്കുന്ന ആദ്യത്തെ മാക്ബുക്ക് മോഡലായിരിക്കും ഇത്. ആപ്പിൾ ഈ മാക്‌ബുക്ക് മോഡൽ പുതിയ നിറങ്ങളിൽ വാഗ്‌ദാനം ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു.