ഹമ്മോ! 24 ജിബി റാം, 200 എംപി ക്യാമറ, 7000 എംഎഎച്ച് ബാറ്ററി എന്നിവയുമായി റിയൽമി 16 പ്രോ പ്ലസ് വരുന്നു

Published : Dec 20, 2025, 10:23 AM IST

റിയൽമി 16 പ്രോ സീരീസിന്‍റെ ഹൈ-എൻഡ് മോഡലിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ചോർന്നു. പുതിയ റിയൽമി സീരീസിൽ റിയൽമി 16 പ്രോ, റിയൽമി 16 പ്രോ+ എന്നിങ്ങനെ രണ്ട് സ്‌മാർട്ട്‌ഫോൺ മോഡലുകൾ ഉൾപ്പെടും എന്നാണ് റിപ്പോർട്ടുകൾ. 

PREV
17
റിയൽമി 16 പ്രോ സീരീസ്

റിയൽമി 16 പ്രോ സീരീസിന്‍റെ രണ്ട് മോഡലുകളിലും മെച്ചപ്പെട്ട ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എങ്കിലും കമ്പനി പ്രത്യേകമായി സ്പെസിഫിക്കേഷനുകൾ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ, റിയൽമി 16 പ്രോ+ 5ജി-യുടെ ചൈനീസ് വേരിയന്‍റ് ഒരു സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇത് വരാനിരിക്കുന്ന ഫോണിന്‍റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്നു.

27
റിയൽമി 16 പ്രോ+

RMX5130 എന്ന മോഡൽ നമ്പറുള്ള ഒരു റിയൽമി ഫോൺ ചൈനയിലെ TENAA സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലിസ്റ്റിംഗ് അനുസരിച്ച്, 2800 x 1280 പിക്സൽ റെസല്യൂഷനുള്ള വലിയ 6.8 ഇഞ്ച് അമോലേഡ് ഡിസ്പ്ലേ ആയിരിക്കും റിയൽമി 16 പ്രോ+ ഫോണിൽ ഉണ്ടാകുക. 

37
200 എംപി പ്രൈമറി ക്യാമറ

ഡിവൈസിന്‍റെ പിൻഭാഗത്ത് 200 എംപി പ്രൈമറി ക്യാമറയും 8-മെഗാപിക്‌സൽ അൾട്രാവൈഡ് ലെൻസും 50-മെഗാപിക്സൽ ടെർഷ്യറി സെൻസറും ഉണ്ടായിരിക്കും. ഫോണിന് 3.5X ഒപ്റ്റിക്കൽ സൂമും ഉണ്ടെന്ന് പറയപ്പെടുന്നു. 50-മെഗാപിക്സൽ സെൽഫി ക്യാമറയും ഇതിലുണ്ടാകാം. അതേസമയം ടിപ്‌സ്റ്റർ അഭിഷേക് യാദവ് (@yabhishekhd) അവകാശപ്പെടുന്നത് ഈ മോഡൽ നമ്പർ ഇന്ത്യയിലും ഉടൻ പുറത്തിറങ്ങാൻ പോകുന്ന റിയൽമി 16 പ്രോ+ 5ജി-യുടേതാണ് എന്നാണ്.

47
അമോലെഡ് ഡിസ്പ്ലേ

ചൈനയിൽ, റിയൽമി 16 പ്രോ+ 5ജി-യിൽ 1.5K (1,280x2,800 പിക്സലുകൾ) റെസല്യൂഷനും, 120 ഹെര്‍ട്‌സ് വരെ റീഫ്രെഷ് നിരക്കും, 1.07 ബില്യൺ നിറങ്ങളുമുള്ള 6.8 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും സജ്ജീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2.8GHz പീക്ക് ക്ലോക്ക് സ്പീഡുള്ള ക്വാൽകോമിന്‍റെ ഒക്‌ടാ കോർ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് ഇതിന് കരുത്ത് പകരും. ഇത് ആൻഡ്രോയ്‌ഡ് 16-ലും പ്രവർത്തിക്കും.

57
6850 എംഎഎച്ച് ബാറ്ററി?

ഫോണിനായി മൂന്ന് ഒഎസ് അപ്‌ഗ്രേഡുകളും നാല് സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്‌ദാനം ചെയ്യുമെന്ന് സൂചനയുണ്ട്. വരാനിരിക്കുന്ന റിയൽമി 16 പ്രോ+ 5ജി-യിൽ 6850 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കാം. ഇത് 7,000 എംഎഎച്ച് സെല്ലായി എത്തിയേക്കാം.

67
ട്രിപ്പിൾ റിയർ ക്യാമറ

റിയൽമി 16 പ്രോ+ 5ജി-യുടെ മുൻവശത്ത്, ഒരു ഹോൾ പഞ്ച് ഡിസ്പ്ലേ കട്ടൗട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന 50-മെഗാപിക്‌സൽ സെൽഫി ക്യാമറ ഉണ്ടായിരിക്കാം.

77
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്‍റ് സ്‌കാനര്‍

ഈ സ്‍മാർട്ട്‌ഫോണിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്‍റ് സ്‌കാനറും ഫേസ് ഡിറ്റക്ഷൻ ഫീച്ചറും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓൺബോർഡ് സെൻസറുകളുടെ പട്ടികയിൽ ഗ്രാവിറ്റി സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ലൈറ്റ് സെൻസർ എന്നിവ ഉൾപ്പെടാം. ഫോണിന്റെ അളവുകൾ 162.45 x 76.27 x 8.49mm ആണെന്നും അതിന്‍റെ ഭാരം 203 ഗ്രാം ആണെന്നും പറയപ്പെടുന്നു. കമ്പനി ഔദ്യോഗിക സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Read more Photos on
click me!

Recommended Stories