വൺപ്ലസ് 15 മുതൽ റിയൽമി ജിടി 8 പ്രോ വരെ: ഈ നവംബറിൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന സ്‍മാർട്ട്‌ഫോണുകൾ

Published : Nov 05, 2025, 12:42 PM IST

നിരവധി ബ്രാൻഡുകളിൽ നിന്നുള്ള പ്രധാന സ്‌മാർട്ട്‌ഫോൺ ലോഞ്ചുകൾ കൊണ്ട് സമ്പന്നമാണ് ഈ നവംബർ മാസം. വൺപ്ലസ്, ഐക്യു, ഓപ്പോ, റിയൽമി, ലാവ തുടങ്ങിയ കമ്പനികൾ അവരുടെ ഫ്ലാഗ്ഷിപ്പ്, ഇടത്തരം സെഗ്‌മെന്‍റുകളിൽ പുതിയ ഫോണ്‍ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 

PREV
16
ലോഞ്ചിനൊരുങ്ങുന്ന സ്‌മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യയില്‍ 2025 നവംബര്‍ മാസം പുറത്തിറങ്ങാനുള്ള സ്‌മാര്‍ട്ട്‌ഫോണുകളില്‍ വൺപ്ലസ് 15, ഐക്യു 15, ഓപ്പോ ഫൈൻഡ് എക്‌സ്9 സീരീസ്, റിയൽമി ജിടി 8 പ്രോ, ലാവ അഗ്നി 4 എന്നിവ ഉൾപ്പെടുന്നു. ഈ സ്‌മാർട്ട്‌ഫോണുകളിൽ പലതും ക്വാൽകോം, മീഡിയടെക്ക് എന്നിവയിൽ നിന്നുള്ള ഏറ്റവും പുതിയ മുൻനിര ചിപ്പുകളാൽ നിര്‍മ്മിക്കപ്പെട്ടവയാണ്. ഇവയ്ക്ക് അവയുടെ മുൻഗാമികളേക്കാൾ ശ്രദ്ധേയമായ ഹാർഡ്‌വെയറും ഡിസൈൻ അപ്‌ഗ്രേഡുകളും ലഭിക്കും. ഇതാ 2025 നവംബറിൽ ലോഞ്ച് സ്ഥിരീകരിച്ച സ്‍മാർട്ട്ഫോണുകളെ പരിചയപ്പെടാം.

26
1. വൺപ്ലസ് 15, ലോഞ്ച് തീയതി: നവംബർ 13

വൺപ്ലസ് 15 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ നവംബർ 13-ന് ഇന്ത്യയിൽ പുറത്തിറങ്ങും. സ്‌മാർട്ട്‌ഫോണിന്‍റെ ഇന്ത്യൻ വേരിയന്‍റ് ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് നൽകുമെന്നും സുഗമമായ ഗെയിംപ്ലേയ്‌ക്കായി കമ്പനിയുടെ പുതിയ വൺപ്ലസ് ഗെയിമിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. വൺപ്ലസ് 15 സ്‌മാർട്ട്‌ഫോൺ ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 16-ൽ പ്രവർത്തിക്കും. സാൻഡ് ഡ്യൂൺ, അബ്‌സൊല്യൂട്ട് ബ്ലാക്ക്, മിസ്റ്റി പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിലാണ് വൺപ്ലസ് 15 ഇന്ത്യയിലെത്തുക. കഴിഞ്ഞ മാസം ചൈനയിൽ വൺപ്ലസ് 15 ലോഞ്ച് ചെയ്‌തിരുന്നു, ചൈനയില്‍ ഇതോടൊപ്പം വൺപ്ലസ് എയ്‌സ് 6 ഉം പുറത്തിറക്കിയിരുന്നു. വണ്‍പ്ലസ് എയ്‌സ് ഇന്ത്യയിൽ വൺപ്ലസ് 15ആര്‍ എന്ന് പുനർനാമകരണം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

36
ഐക്യു 15, ലോഞ്ച് തീയതി: നവംബർ 26

നവംബർ 26-ന് ഇന്ത്യയിൽ ഐക്യു 15 ഫ്ലാഗ്‌ഷിപ്പ് പുറത്തിറങ്ങും. ചൈനയിൽ പുറത്തിറക്കിയ മോഡലിന് സമാനമായി ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഈ സ്‌മാർട്ട്‌ഫോണിന് കരുത്ത് പകരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. കൂടാതെ, ഗെയിമിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഒരു ക്യു 3 കമ്പ്യൂട്ടിംഗ് ചിപ്പ് ഇതിൽ ഉൾപ്പെടുത്തും. സാംസങ് 2 കെ എം 14 ലീഡ് ഒഎൽഇഡി ഡിസ്‌പ്ലേയുള്ള ആദ്യത്തെ ആൻഡ്രോയ്‌ഡ് സ്‌മാർട്ട്‌ഫോണായിരിക്കും ഐക്യു 15 എന്നും 8,000 എംഎം 2 ഏരിയയുള്ള ഏറ്റവും വലിയ സിംഗിൾ-ലെയർ വിസി കൂളിംഗ് സിസ്റ്റം ഫോണില്‍ ഉണ്ടായിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു.

46
ഓപ്പോ ഫൈൻഡ് എക്‌സ്9 സീരീസ്

നവംബർ ആദ്യം ഇന്ത്യയിൽ ഫൈൻഡ് എക്‌സ്9 സീരീസ് സ്‌മാർട്ട്‌ഫോൺ പുറത്തിറക്കുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു. ഒക്‌ടോബര്‍ 29-ന് ആഗോളതലത്തിൽ ലോഞ്ച് ചെയ്‌ത ഓപ്പോ ഫൈൻഡ് എക്‌സ്9 സീരീസിൽ ഓപ്പോ ഫൈൻഡ് എക്‌സ്9, ഫൈൻഡ് എക്‌സ്9 പ്രോ എന്നീ രണ്ട് മോഡലുകൾ ഉൾപ്പെടുന്നു. രണ്ട് സ്‌മാർട്ട്‌ഫോണുകളിലും മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റ് ഉണ്ടായിരിക്കുമെന്നും ഹാസൽബ്ലാഡ് ട്യൂൺ ചെയ്‌ത ക്യാമറകൾ ഉണ്ടായിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. പ്രോ മോഡലിൽ 200 എംപി ടെലിഫോട്ടോ ക്യാമറയും 4കെ 120fps ഡോൾബി വിഷൻ റെക്കോർഡിംഗ് ഓപ്ഷനും ഉണ്ടായിരിക്കുമെന്നും ഓപ്പോ പറയുന്നു. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16 ഇന്‍റർഫേസുമായാണ് രണ്ട് മോഡലുകളും ഇന്ത്യന്‍ വിപണിയിലേക്ക് വരിക.

56
റിയൽമി ജിടി 8 പ്രോ

ചൈനീസ് ബ്രാൻഡായ റിയല്‍മി നവംബറിൽ ഇന്ത്യയിൽ ജിടി 8 പ്രോ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 എലൈറ്റ് ചിപ്‌സെറ്റാണ് ഈ സ്‌മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. റിക്കോയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ക്യാമറ സംവിധാനവും സ്‌മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കും. ഒക്‌ടോബറില്‍ റിയൽമി ഇതിനകം തന്നെ ജിടി 8 സീരീസ് ചൈനീസ് വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്.

66
ലാവ അഗ്നി 4, ലോഞ്ച് തീയതി: നവംബർ 20

ഇന്ത്യൻ സ്‍മാർട്ട്‌ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ അഗ്നി 4 സ്‍മാർട്ട്‌ഫോൺ നവംബർ 20-ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ലാവ അഗ്നി 4-ൽ മെറ്റൽ ഫ്രെയിം ഡിസൈനും ഡ്യുവൽ ക്യാമറ സജ്ജീകരണമുള്ള ഒരു പിൽ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഉണ്ടായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റിൽ അഗ്നി 4 പ്രവർത്തിക്കുമെന്ന് ലാവ സ്ഥിരീകരിച്ചു. ലാവ അഗ്നി 4-ൽ കർവ്വ്ഡ് ഇരട്ട അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Read more Photos on
click me!

Recommended Stories