50എംപി ക്യാമറ, 256ജിബി സ്റ്റോറേജ് വെറും 12000 രൂപയ്ക്ക്; ഹോണറിന്‍റെ പുതിയ 5ജി ഫോൺ

Published : Feb 14, 2026, 01:47 PM IST

ഹോണർ തങ്ങളുടെ പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോണായ ഹോണർ എക്‌സ്‌6ഡി 5ജി പുറത്തിറക്കി. 256ജിബി സ്റ്റോറേജും 50എംപി ക്യാമറയുമായി എത്തുന്ന ഈ ഫോണിന്റെ വിലയും മറ്റ് പ്രധാന ഫീച്ചറുകളും നോക്കാം.

PREV
14
ഹോണർ എക്‌സ്‌6ഡി 5ജി മൊബൈൽ

സ്മാർട്ട്ഫോൺ വിപണിയിലെ മത്സരം കനക്കുമ്പോൾ, ഹോണർ തങ്ങളുടെ പുതിയ മോഡലായ എക്‌സ്‌6ഡി 5ജി മൊബൈൽ 5ജി അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ കൂടുതൽ സ്റ്റോറേജും മികച്ച ഫീച്ചറുകളുമായാണ് ഈ ഫോൺ എത്തുന്നത്.

24
ബജറ്റ് 5ജി സ്മാർട്ട്ഫോൺ

ഹോണർ എക്‌സ്‌6ഡി 5ജി മൊബൈൽ ഫോണിന് 6.75 ഇഞ്ച് എച്ച്ഡി+ എൽസിഡി സ്ക്രീനാണുള്ളത്. മികച്ച വേഗതയ്ക്കായി 6nm മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസറാണ് ഉപയോഗിക്കുന്നത്. സാധാരണ ഉപയോഗങ്ങൾക്കും ചെറിയ ഗെയിമുകൾക്കും ഇത് ധാരാളമാണ്.

34
256ജിബി സ്റ്റോറേജ് ഫോൺ

4ജിബി റാമും 256ജിബി ഇന്‍റേണൽ സ്റ്റോറേജുമാണ് ഫോണിനുള്ളത്. ഈ വിലയിൽ ഇത്രയും സ്റ്റോറേജ് ലഭിക്കുന്നത് വലിയൊരു കാര്യമാണ്. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഫോട്ടോയെടുക്കാൻ ഇഷ്ടപ്പെടുന്നവർക്കായി 50എംപിയുടെ പ്രധാന പിൻക്യാമറയുമുണ്ട്.

44
ഹോണർ എക്‌സ്‌6ഡി 5ജി മൊബൈൽ മൊബൈൽ വില

5260 എംഎഎച്ച് ബാറ്ററിയാണ് ഹോണർ എക്‌സ്‌6ഡി 5ജി മൊബൈൽ ഫോണിലുള്ളത്, ഇത് ദീർഘനേരം ചാർജ് നിൽക്കാൻ സഹായിക്കും. യുഎഇയിൽ 509 ദിർഹത്തിനാണ് (ഏകദേശം 12,600 ഇന്ത്യൻ രൂപ) ഫോൺ പുറത്തിറക്കിയത്. ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. എങ്കിലും, കുറഞ്ഞ വിലയിൽ 5ജി അനുഭവം നൽകുന്ന ഒരു മോഡലായി ഇത് ശ്രദ്ധ നേടിക്കഴിഞ്ഞു. 

Read more Photos on
click me!

Recommended Stories