വാലന്‍റൈന്‍സ് ദിന സമ്മാനം നല്‍കാം; ഐഫോണ്‍ 17 വെറും 47742 രൂപയ്ക്ക് വാങ്ങാന്‍ അവസരം

Published : Feb 12, 2026, 10:31 AM IST

വാലന്‍റൈന്‍സ് ദിനം പ്രമാണിച്ച് ആപ്പിളിന്‍റെ ഐഫോണ്‍ 17ന് വമ്പിച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ക്രോമ. ക്രോമയുടെ വാലന്‍റൈന്‍സ് ദിന പ്രത്യേക വില്‍പന പ്രമാണിച്ച് ഐഫോണ്‍ 17 അമ്പതിനായിരം രൂപയില്‍ താഴെ വിലയ്ക്ക് വാങ്ങാം.  

PREV
15

വാലന്‍റൈന്‍സ് ദിനത്തില്‍ ഐഫോണ്‍ 17 സമ്മാനമായി കൊടുക്കാന്‍ ആഗ്രഹിക്കുന്നവരെ കയ്യിലെടുക്കാനാണ് ക്രോമയുടെ ശ്രമം. ഫെബ്രുവരി 15-ാം തീയതി വരെ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ.

25

നിങ്ങളുടെ പഴയ ഫോണ്‍ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ 23,500 രൂപ വരെ കിഴിവ് ലഭിക്കും. ഇതിന് പുറമെ 8,000 രൂപ എക്സ്ചേഞ്ച് ബോണസും ക്രോമ നല്‍കുന്നുണ്ട്. 2,000 രൂപയുടെ ഫ്ലാറ്റ് എക്സ്ചേഞ്ച് ബോണസാണ് മറ്റൊരു ഓഫർ. എച്ച്ഡിഎഫ്സി ടാറ്റ എന്‍ഇയു കാർഡ് വഴി ഐഫോണ്‍ 17 പർച്ചേസ് ചെയ്യുമ്പോള്‍ 10 ശതമാനം അധിക വിലക്കിഴിവും ക്രോമ നല്‍കും.

35

ഈ ഓഫറുകള്‍ എല്ലാം കൂടി ചേരുമ്പോള്‍ ക്രോമയില്‍ ഐഫോണ്‍ 17-ന്‍റെ വില 50,000 രൂപയില്‍ താഴെയാവുന്നു. നിലവിലെ റിടൈല്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഐഫോൺ 17 വാങ്ങുന്നവ‍ർക്ക് വമ്പൻ ഡിസ്കൗണ്ടാണ്.

45

ആപ്പിള്‍ 2025ല്‍ പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് ഐഫോണ്‍ 17. 120 ഹെർട്സ് റിഫ്രഷ് റേറ്റ് സഹിതമുള്ള 6.3 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎല്‍ഇഡി ഡിസ്പ്ലെ ഐഫോണ്‍ 17ലുണ്ട്. സെറാമിക് 2 സുരക്ഷ, 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഡിസ്പ്ലെ സവിശേഷതയായുള്ള ഐഫോണ്‍ 17നുള്ളത് ഐപി68 റേറ്റിംഗാണ്.

55

ആപ്പിളിന്‍റെ സ്വന്തം എ19 ചിപ്പില്‍ തയ്യാറാക്കിയിരിക്കുന്ന ഐഫോണ്‍ 17ല്‍ 48-മെഗാപിക്സല്‍ പ്രൈമറി സെന്‍സർ, 48-മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ലെന്‍സ് എന്നിവ സഹിതമുള്ള ഇരട്ട റിയർ ക്യാമറ ഉള്‍പ്പെടുത്തിയിരിക്കുന്നു. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി ഐഫോണ്‍ 17ലുള്ളത് 18എംപി സെന്‍ട്രല്‍ സ്റ്റേജ് ഫ്രണ്ട് ക്യാമറയാണ്. മുമ്പ് ഐഫോണ്‍ പ്രോ മോഡലുകളില്‍ മാത്രമുണ്ടായിരുന്ന സവിശേഷതയാണിത്.

Read more Photos on
click me!

Recommended Stories