2025 ഡിസംബറിൽ ഇന്ത്യയിൽ നിരവധി പുതിയ സ്‌മാർട്ട്‌ഫോണുകൾ പുറത്തിറങ്ങും. വൺപ്ലസ് 15ആര്‍, വിവോ എക്‌സ്300 സീരീസ്, റിയൽമി പി4എക്‌സ് 5ജി തുടങ്ങിയവ ഇവയില്‍ ഉൾപ്പെടുന്നു. ഇന്ത്യയില്‍ ഈ മാസം വരാനിരിക്കുന്ന സ്‍മാർട്ട്‌ഫോണുകളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം.
വൺപ്ലസ് 15ആര്‍- ഡിസംബർ 17ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും
ഡിസംബർ 17ന് ഇന്ത്യയിൽ വൺപ്ലസ് 15ആര്‍ (OnePlus 15R) സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങും. ക്വാൽകോമിന്‍റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റ് ഉൾക്കൊള്ളുന്ന ആദ്യത്തെ സ്‌മാർട്ട്‌ഫോണുകളിൽ ഒന്നാണിത്. ചാർക്കോൾ ബ്ലാക്ക്, മിണ്ടി ഗ്രീൻ ഫിനിഷുകളിൽ വാഗ്‌ദാനം ചെയ്യും. ആമസോൺ വഴി ആയിരിക്കും ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുക. ഈ സ്‍മാർട്ട്ഫോണിൽ പൊടിക്കും വെള്ളത്തിനും എതിരായ ഐപി66, ഐപി68, ഐപി69, ഐപി69കെ പ്രതിരോധം എന്നിവയുൾപ്പെടെ വിപുലമായ ഈട് റേറ്റിംഗുകൾ കമ്പനി വാഗ്‍ദാനം ചെയ്യുന്നു. വലതുവശത്ത് ഘടിപ്പിച്ച വോളിയം, പവർ ബട്ടണുകൾക്കൊപ്പം ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണത്തിലേക്ക് ആദ്യകാല ടീസറുകൾ വിരൽ ചൂണ്ടുന്നു. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 16 ഉപയോഗിച്ചാണ് ഹാൻഡ്‌സെറ്റ് പുറത്തിറങ്ങുന്നത്.
25
വിവോ എക്‌സ് 300 സീരീസ്- ഡിസംബർ 2ന് ലോഞ്ച്
ഡിസംബർ 2ന് വിവോ ഇന്ത്യയിൽ വിവോ എക്‌സ് 300 സീരീസ് (Vivo X300 Series) സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കും. വിവോ എക്സ് 300 പ്രോ, വിവോ എക്സ് 300 എന്നിവയാണ് ഈ ഫോണ്‍ ശ്രേണിയിലുള്ളത്. രണ്ട് ഫോണുകളും വിവോയുടെ ഓൺലൈൻ സ്റ്റോർ വഴിയാണ് വിൽക്കുന്നത്. പ്രോ ഇമേജിംഗ് വിഎസ് 1 ചിപ്പും വി3 പ്ലസ് ഇമേജിംഗ് ചിപ്പും ജോടിയാക്കിയ മീഡിയടെക്കിന്‍റെ പുതിയ 3 എൻഎം ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റാണ് ഈ സീരീസിന് കരുത്ത് പകരുന്നത്. സോഫ്റ്റ്‌വെയർ അനുഭവം ഒറിജിൻ ഒഎസ് 6 അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇന്ത്യയ്ക്കായുള്ള വിവോ എക്സ് 300 പ്രോയിൽ സീസ് ബ്രാൻഡഡ് ട്രിപ്പിൾ ക്യാമറ സിസ്റ്റം ഉണ്ടാകും. ഇതിൽ എഫ്/ 1.57 അപ്പേർച്ചറുള്ള 50 മെഗാപിക്‌സല്‍ സോണി എൽവൈടി 828 പ്രൈമറി ലെൻസ്, 50 മെഗാപിക്‌സൽ സാംസങ് ജെഎൻ 1 അൾട്രാവൈഡ് ക്യാമറ, 200 മെഗാപിക്‌സൽ എച്ച്പിബി എപിഒ ടെലിഫോട്ടോ യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു.
35
റിയൽമി പി4എക്‌സ് 5ജി - ഡിസംബർ 4ന് എത്തും
ഡിസംബർ 4ന് റിയൽമി ഇന്ത്യയിൽ റിയൽമി പി4എക്‌സ് 5ജി (Realme P4x 5G) ഫോണ്‍ പുറത്തിറക്കും. ഫ്ലിപ്‍കാർട്ടിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഈ ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5ജി പ്രോസസറാണ് നൽകുന്നത്. സുഗമമായ കാഴ്‌ചാനുഭവത്തിനായി 144 ഹെര്‍ട്‌സ് ഡിസ്‌പ്ലേയും ഇത് വാഗ്‌ദാനം ചെയ്യും. 45 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന വലിയ 7,000 എംഎഎച്ച് ടൈറ്റൻ ബാറ്ററിയാണ് ഇതിന്‍റെ ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്ന്. കൂടുതൽ വിശദാംശങ്ങൾ ലോഞ്ച് ചെയ്യുന്നതിനോട് അടുക്കുമ്പോൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
കമ്പനി ഒരു പ്രത്യേക തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഡിസംബറിൽ ചൈനയിൽ വൺപ്ലസ് ഏയ്‌സ് 6ടി (OnePlus Ace 6T) ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ഏയ്‌സ് 6ടി ഫോൺ വൺപ്ലസ് 15ആര്‍-ന്‍റെ റീബ്രാൻഡഡ് പതിപ്പാണെന്നും സ്‍നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഏയ്‌സ് 6ടി കറുപ്പ്, പച്ച, വയലറ്റ് നിറങ്ങളിൽ ലഭ്യമാകും. സ്ലിം ബെസലുകളുള്ള ഒരു ഫ്ലാറ്റ് ഡിസ്പ്ലേയും രണ്ട് ലെൻസുകൾ അടങ്ങിയ ക്യാമറ മൊഡ്യൂളും ഈ ഫോണിൽ ലഭിച്ചേക്കും.
55
ഓപ്പോ റെനോ 15സി
അടുത്തിടെ നടന്ന റെനോ 15, റെനോ 15 പ്രോ ഇവന്‍റിൽ ഓപ്പോ റെനോ 15സി-യുടെ (Oppo Reno 15C) വരാനിരിക്കുന്ന ലോഞ്ചിനെക്കുറിച്ച് സൂചന നൽകി. പൂർണ്ണ സവിശേഷതകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ആദ്യകാല ചോർച്ചകൾ സൂചിപ്പിക്കുന്നത് ഫോണിൽ 1.5കെ റെസല്യൂഷനും 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റും ഉള്ള 6.59 ഇഞ്ച് ഡിസ്‌പ്ലേ ഉൾപ്പെടുമെന്നാണ്. ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റും ഡിവൈസിന് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. റെനോ 15സി-യിൽ 50-മെഗാപിക്സൽ സോണി ഐഎംഎക്‌സ് 600 പ്രധാന ക്യാമറ, 8-മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 50 എംപി സാംസങ് ജെഎന്‍5 ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുമെന്നാണ് സൂചനകള്‍.