ഇന്ത്യയിൽ ഗെയിമിംഗ് സ്‍മാര്‍ട്ട്‌ഫോണുകൾക്ക് പ്രചാരം വർധിച്ചുവരികയാണ്. ഇന്നത്തെ ഗെയിമുകൾ കരുത്തുറ്റ ഗ്രാഫിക്‌സിലാണ് പ്രവർത്തിക്കുന്നത്, നല്ല പ്രോസസ്സറും ഡിസ്പ്ലേയും ഗെയിമിംഗിന് ആവശ്യമാണ്. ഗെയിമുകൾ ഉചിതമായ 5 ബജറ്റ് ഫ്രണ്ട്‍ലി ഫോണുകൾ പരിചയപ്പെടാം.
മോട്ടോറോളയുടെ മോട്ടോ ജി86 പവർ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസറിൽ പ്രവർത്തിക്കുന്നു. ഫോണിന് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഇതിലുണ്ട്. ക്യാമറകൾക്ക് 50 മെഗാപിക്‌സൽ + 8 മെഗാപിക്‌സൽ റിയര്‍ ക്യാമറയും 32 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. 6,720 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്.
25
റിയൽമി പി3 5ജി
റിയൽമിയുടെ പി3 5ജി സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 (4 നാനോമീറ്റർ) പ്രോസസർ ആണ് നൽകുന്നത്. ഫോണിന് 6.67 ഇഞ്ച് അമോലേഡ് (FHD+) ഡിസ്പ്ലേ ഉണ്ട്, 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. ഈ ഫോണിന് 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഉണ്ട്. ഫോണിന്‍റെ ക്യാമറയെക്കുറിച്ച് പറയുകയാണെങ്കിൽ ഫോണിന് 50 മെഗാപിക്‌സൽ + 2 മെഗാപിക്‌സൽ പിൻ ക്യാമറയും 16 മെഗാപിക്‌സൽ മുൻ ക്യാമറയുമുണ്ട്. 45 വാട്ട് ഫാസ്റ്റ് ചാർജിംഗുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ഫോണിന് ഐപി69 റേറ്റിംഗ് ജല-പൊടി സംരക്ഷണമുണ്ട്.
35
ഇൻഫിനിക്‌സ് നോട്ട് 50എസ് 5ജി+
ഇൻഫിനിക്സ് നോട്ട് 50എസ് 5ജി+ ൽ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസറിൽ പ്രവർത്തിക്കുന്നു. 144 ഹെര്‍ട്‌സ് കർവ്ഡ് ഡിസ്‌പ്ലേയുള്ള 6.78 ഇഞ്ച് അമോലേഡ് (FHD+) ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത. 6 ജിബി/8 ജിബി റാമും 128/256 ജിബി സ്റ്റോറേജും ഇതിലുണ്ട്. ക്യാമറയുടെ കാര്യത്തിൽ, ഫോണിന് 64-മെഗാപിക്‌സൽ + 2-മെഗാപിക്‌സൽ പിൻ ക്യാമറയും 13-മെഗാപിക്‌സൽ മുൻ ക്യാമറയും ഉണ്ട്. 5,500 എംഎഎച്ച് ബാറ്ററിയാണ് ഈ സ്‍മാർട്ട്ഫോണിൽ ലഭിക്കുന്നത്.