മുഖത്തെ ചുളിവുകൾ എളുപ്പം അകറ്റാം; കറ്റാർ വാഴ കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ പരീക്ഷിച്ച് നോക്കൂ...

Web Desk   | Asianet News
Published : Aug 07, 2020, 12:50 PM ISTUpdated : Aug 07, 2020, 01:02 PM IST

മുഖത്തെ ചുളിവുകൾ പലരേയും അലട്ടുന്ന പ്രശ്നമാണ്. ചര്‍മ്മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്ന പല കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുഖത്തെ ചുളിവുകൾ. വരണ്ട ചര്‍മം, അന്തരീക്ഷ മലിനീകരണം, മേയ്ക്കപ്പിലെ കെമിക്കലുകള്‍ എന്നിവയെല്ലാം മുഖത്ത് ചുളിവുകൾ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. മുഖത്തെ ചുളിവുകള്‍ മാറാൻ പ്രകൃതി ദത്ത വസ്തുക്കളാണ് കൂടുതല്‍ സഹായിക്കുക. ഇത്തരത്തിലെ ഒന്നാണ് കറ്റാര്‍ വാഴ. ഇതിലെ വിറ്റാമിന്‍ ഇ തന്നെയാണ് പ്രധാന ഗുണം നല്‍കുന്നത്. മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർ വാഴ കൊണ്ടുള്ള ചില ഫേസ് പാക്കുകൾ പരിചയപ്പെടാം...

PREV
15
മുഖത്തെ ചുളിവുകൾ എളുപ്പം അകറ്റാം; കറ്റാർ വാഴ കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ പരീക്ഷിച്ച് നോക്കൂ...

പാലും കറ്റാർവാഴ ജെല്ലും: മുഖത്തെ ചുളിവുകള്‍ എളുപ്പം നീക്കാനുള്ള വഴിയാണ് കറ്റാര്‍ വാഴ ജെല്ലും, പാല്‍ മിശ്രിതവും. തിളപ്പിയ്ക്കാത്ത രണ്ട് ടീസ്പൂൺ പാലും രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. പാല്‍ നല്ലൊരു മോയ്സ്ചറൈസറാണ്. ഇത് ചര്‍മ കോശങ്ങള്‍ക്കടിയിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു. 

25

തേനും കറ്റാർവാഴ ജെല്ലും: തേൻ, പാല്‍, കറ്റാര്‍വാഴ ജെൽ, മഞ്ഞള്‍പ്പൊടി, എന്നിവയടങ്ങിയ മിശ്രിതം മുഖത്തെ ചുളിവുകൾ മാറാൻ മികച്ച പ്രതിവിധിയാണ്. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. 
 
35

മഞ്ഞളും കറ്റാർവാഴ ജെല്ലും: മഞ്ഞള്‍പ്പൊടിയ്ക്ക് മുഖത്തെ ചുളിവുകള്‍ മാറ്റാനുള്ള കഴിവുണ്ട്. മഞ്ഞൾ നല്ലൊരു  അണുനാശിനി കൂടിയാണിത്. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും മഞ്ഞളും ചേർത്ത് മുഖത്തിടുന്നത് ചുളിവുകൾ അകറ്റാൻ ഏറെ ​ഗുണം ചെയ്യും.
 
45

വെള്ളരിക്ക നീരും കറ്റാർവാഴ ജെല്ലും: ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും കറ്റാർവാഴ ജെല്ലും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടുന്നത് ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. 
 
55

റോസ് വാട്ടറും കറ്റാർവാഴ ജെല്ലും: റോസ് വാട്ടറും കറ്റാർവാഴ ജെല്ലും ചേർത്ത മിശ്രിതം മുഖത്തിടുന്നത് മുഖത്തെ കറുപ്പകറ്റാൻ സഹായിക്കുന്നു. ഈ മിശ്രിതം മുഖത്തിട്ട ശേഷം മസാജ് ചെയ്യുക. ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്. 

click me!

Recommended Stories