പ്രതിരോധശേഷി കൂട്ടാന്‍ ഇതാ ഒരു എളുപ്പ വഴി...

First Published Aug 6, 2020, 3:29 PM IST


കൊവിഡിനെ പ്രതിരോധിക്കാനായി ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാനുള്ള ഏതു വഴിയും പരീക്ഷിക്കാന്‍ ഇപ്പോള്‍ ആളുകള്‍ തയാറാണ്.  ശുചിത്വത്തിനൊപ്പം പ്രധാനമാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണശീലവും എന്നത് വിദഗ്ധരും ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി നിലനിര്‍ത്താന്‍ ഇപ്പോള്‍ അനിവാര്യമാണ്. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ഗുണകരമാണ്. അതുകൊണ്ടുതന്നെയാണ് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്ന് വിദഗ്ധര്‍ പറയുന്നത്.
undefined
ചുമ, ജലദോഷം പോലുള്ള രോഗങ്ങളെ അകറ്റി രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുക മാത്രമല്ല, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും വിറ്റാമിന്‍ സി സഹായകമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ ആഗീരണം സുഗമമാക്കാനും വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം.
undefined
വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഒപ്പം ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, എന്നിവ അടങ്ങിയ നാരങ്ങ ദഹനത്തനും മികച്ചതാണ്.
undefined
ഈ നാരങ്ങ നമുക്ക് പല രീതിയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. നാരങ്ങ ചെറുചൂടുവെള്ളത്തില്‍ ഒഴിച്ച് കുടിക്കാം, നാരങ്ങാവെള്ളം തയ്യാറാക്കികുടിക്കാം. കൂടാതെ, ചോറില്‍ നാരങ്ങാനീര് ഒഴിച്ചു കഴിക്കാം, ദാല്‍, സൂപ്പ്, സാലഡ് തുടങ്ങി നാം കഴിക്കുന്ന പല ഭക്ഷണങ്ങളിലും നാരങ്ങാനീര് കൂടി ഒഴിച്ച് കഴിക്കാം. ഇത് പ്രതിരോധശേഷി കൂട്ടാനുള്ള ഒരു എളുപ്പ വഴിയാണ്.
undefined
നാരങ്ങ കൂടാതെ ഓറഞ്ച്, നെല്ലിക്ക, പേരയ്ക്ക, കിവി, സ്ട്രോബറി, പപ്പായ തുടങ്ങിയ പഴവര്‍ഗങ്ങളിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.
undefined
ബ്രൊക്കോളി, ചീര തുടങ്ങിയ ഇലക്കറികളില്‍ നിന്നും തക്കാളി, കാപ്സിക്കം പോലുള്ള പച്ചക്കറികളില്‍ നിന്നും വിറ്റാമിന്‍ സി ലഭിക്കും.
undefined
click me!