കറ്റാർവാഴ ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും മികച്ചൊരു പ്രതിവിധിയാണ്. കറ്റാർവാഴയിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും ആരോഗ്യകരമായ കോശ വളർച്ചയ്ക്കും തിളക്കമുള്ള മുടിയ്ക്കും ഗുണം ചെയ്യും. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാർവാഴ ജെല്ലിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾക്കും മുടി കൊഴിയുന്നത് തടയാൻ കഴിയും.