badam for skin: ബദാം ശീലമാക്കൂ, മുഖത്തെ ചുളിവുകൾ അകറ്റും

Web Desk   | Asianet News
Published : Nov 24, 2021, 09:58 PM ISTUpdated : Nov 24, 2021, 10:17 PM IST

സുന്ദരമായ തിളക്കമുള്ള ചര്‍മ്മം എല്ലാവരുടെയും സ്വപ്നമാണ്.  പ്രായം കൂടുന്നത് അനുസരിച്ച് ചര്‍മ്മത്തിന് കൂടുതല്‍ പരിരക്ഷയും അനിവാര്യമാണ്. ചർമ്മ സംരക്ഷണത്തിന് ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് ബദാം.

PREV
15
badam for skin: ബദാം ശീലമാക്കൂ, മുഖത്തെ ചുളിവുകൾ അകറ്റും
badam

ചര്‍മ്മത്തിന്‍റെ ഭംഗി നിലനിര്‍ത്താന്‍ ബദാം കഴിക്കുന്നത് ഉത്തമമാണ്. ബദാം ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിനും ഏറ്റവും മികച്ചത് തന്നെയാണ്.  

25
badam

ആന്‍റി -ഏജിംഗ് ഘടകങ്ങള്‍  ധാരാളമുള്ളതിനാല്‍  നിത്യേന ബദാം കഴിക്കുന്നത് വളരെ നല്ലതാണ്.  ആര്‍ത്തവ വിരാമത്തിലേക്ക്  അടുക്കുമ്പോള്‍ പലപ്പോഴും സ്ത്രീകളില്‍ ചര്‍മ്മത്തിലെ എണ്ണമയത്തില്‍ മാറ്റങ്ങള്‍ വരാറുണ്ട്. ഇത് ഒരു പരിധിവരെ ബദാം നിയന്ത്രിക്കും.  

35
dry skin

വളരെയേറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. നിത്യേന ബദാം കഴിക്കുന്നതിലൂടെ ഈ പ്രശ്നത്തില്‍ നിന്നും മോചനം നേടാം. ബദാമിൽ വിറ്റാമിൻ-ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ചർമ്മത്തെ പോഷിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. 

45
badam

പതിവായി ബദാം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ മൃദുത്വം നിലനിർത്തുകയും പ്രായമാകുന്നതിന്റെ ചുളിവുകൾ അകറ്റുകയും ചെയ്യുന്നു.

55
badam

എക്സിമ, സോറിയാസിസ് എന്നിവയുൾപ്പെടെയുള്ള വരണ്ട ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ ബദാം ഓയിൽ മികച്ചതാണ്. പതിവായി ബദാം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ മൃദുത്വം നിലനിർത്തുകയും പ്രായമാകുന്നതിന്റെ ചുളിവുകൾ അകറ്റുകയും ചെയ്യുന്നു.

Read more Photos on
click me!

Recommended Stories