താരൻ അലട്ടുന്നുണ്ടോ? ഇവ ഉപയോ​ഗിച്ച് നോക്കൂ

First Published Nov 21, 2021, 2:37 PM IST

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. താരൻ തുടക്കത്തിലേ ആവശ്യമായ ശ്രദ്ധ നൽകി ചികിത്സിച്ചില്ലെങ്കിൽ, ഇത് ഒരു സ്ഥിരം പ്രശ്നമായി മാറിയേക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. താരൻ അകറ്റാൻ പ്രകൃതിദത്ത വഴികൾ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്.

curd

താരൻ അകറ്റാൻ സഹായിക്കുന്ന ചില വിറ്റാമിനുകളും ധാതുക്കളും തൈരിൽ അടങ്ങിയിരിക്കുന്നു. മുടി കഴുകുന്നതിന് അര മണിക്കൂർ മുമ്പ് തൈര് ഉപയോഗിച്ച് തല മസാജ് ചെയ്ത് മുടി കഴുകുക ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യുന്നത് ഗുണം ചെയ്യും. 

coconut oil

വെളിച്ചെണ്ണ മുടിയ്ക്ക് മികച്ചൊരു പ്രതിവിധിയാണ്. ഇത് മുടിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും തടയുന്നു. മൂന്നോ നാലോ ടേബിൾസ്പൂൺ എണ്ണ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. തുടർന്ന് ഒരു മണിക്കൂറിന് ശേഷം മുടി ഷാംപൂ ഉപയോ​ഗിച്ച് കഴുകുക.

aleo vera

വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് കറ്റർവാഴ. മുടി ഷാംപൂ ചെയ്യുന്നതിന് തൊട്ടുമുമ്പ് കറ്റാർ വാഴ ജെൽ തലയിൽ പുരട്ടുക. ഇത് കുറഞ്ഞത് 15 മിനിറ്റെങ്കിലും ഇടുക. ശേഷം ഒരു ഷാംപൂ ഉപയോ​ഗിച്ച് കഴുകുക.

olive oil

അല്പം ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലിവ് ഓയിലും ചേര്‍ത്ത് തലയില്‍ പുരട്ടുനനത താരന്‍ നിയന്ത്രിക്കാന്‍ സഹായകരമാകും.

fenu greek water

ഉലുവപ്പൊടി തലയോട്ടിയിൽ പേസ്റ്റ് പരുവത്തിലാക്കി തേച്ച് പിടിപ്പിച്ച ശേഷം 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 

egg white

മുട്ടയുടെ വെള്ള തലയില്‍ തേച്ച് പിടിപ്പിച്ചശേഷം അരമണിക്കൂര്‍ കഴിഞ്ഞ ശേഷം ഷാമ്പൂവോ താളിയോ ഇട്ട് കഴുകിക്കളയാം. താരൻ അകറ്റാനും മുടികൊഴിച്ചിൽ അകറ്റാനും മുട്ട മികച്ചൊരു പ്രതിവിധിയാണ്.
 

click me!