ഈന്തപ്പഴത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഈന്തപ്പഴത്തിലെ സ്വാഭാവിക പഞ്ചസാര ശരീരത്തിന് പ്രവർത്തിക്കാൻ ഊർജ്ജം നൽകുന്നു. പാലിൽ ഈത്തപ്പഴം ചേർക്കുമ്പോൾ ഊർജ്ജം വർദ്ധിപ്പിക്കുന്നത് ഒരു പ്രധാന ഗുണമാണ്.
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ശീലമാക്കൂ, കാരണങ്ങൾ ഇതൊക്കെയാണ്
ഈന്തപ്പഴത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഈന്തപ്പഴത്തിലെ സ്വാഭാവിക പഞ്ചസാര ശരീരത്തിന് പ്രവർത്തിക്കാൻ ഊർജ്ജം നൽകുന്നു. പാലിൽ ഈത്തപ്പഴം ചേർക്കുമ്പോൾ ഊർജ്ജം വർദ്ധിപ്പിക്കുന്നത് ഒരു പ്രധാന ഗുണമാണ്.
28
അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് പാൽ മികച്ചൊരു പാനീയമാണ്.
അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് പാൽ മികച്ചൊരു പാനീയമാണ്. അസ്ഥികളെ ശക്തിപ്പെടുത്തുന്ന കാൽസ്യം ഇതിൽ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ ഫോസ്ഫറസും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് പാലിൽ ചേർക്കുമ്പോൾ രുചിയും പോഷകങ്ങളും നൽകുന്നു. പാലിൽ ചേർത്ത ഈന്തപ്പഴം അസ്ഥികളെ ശക്തിപ്പെടുത്തുന്നു.
ഈന്തപ്പഴത്തിൽ ദഹനം സുഗമമാക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. പാലുമായി ഈന്തപ്പഴം ചേർക്കുന്നത് ദഹനം എളുപ്പമാക്കുന്നു. ഉറക്കമില്ലായ്മ ഇന്ന് സാധാരണമാണ്. ഇത് പരിഹരിക്കാൻ പാലുമായി ഈത്തപ്പഴം സംയോജിപ്പിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കും.
രാത്രിയിൽ പാലുമായി ഈന്തപ്പഴം കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും.
രാത്രിയിൽ പാലുമായി ഈന്തപ്പഴം കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും. ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് ചൂടുള്ള പാൽ ഈന്തപ്പഴത്തോടൊപ്പം കുടിക്കാൻ ശ്രമിക്കുക. ഇത് ഉറങ്ങാൻ എളുപ്പമാക്കുന്നു.
58
ഈന്തപ്പഴം പാലിൽ ചേർക്കുന്നതിന്റെ മറ്റൊരു ഗുണം പേശികളുടെ വളർച്ചയാണ്
ഈന്തപ്പഴം പാലിൽ ചേർക്കുന്നതിന്റെ മറ്റൊരു ഗുണം പേശികളുടെ വളർച്ചയാണ്. പേശികളുടെ വളർച്ചയ്ക്ക്, വ്യായാമത്തിന് മുമ്പോ വൈകുന്നേരമോ ഒരു ഗ്ലാസ് ഈന്തപ്പഴം ചേർത്ത പാൽ കുടിക്കുക.
68
കണ്ണുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഈന്തപ്പഴത്തിൽ വിറ്റാമിൻ എ, കെ, ഇ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള വളർച്ചയ്ക്ക് ഈ വിറ്റാമിനുകൾ അത്യാവശ്യമാണ്. കൂടാതെ കണ്ണുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
78
ഈന്തപ്പഴം ചേർത്ത പാൽ ആരോഗ്യമുള്ള ചർമ്മത്തിന് ഗുണങ്ങൾ നൽകുന്നു
ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം ചേർത്ത പാൽ ആരോഗ്യമുള്ള ചർമ്മത്തിന് ഗുണങ്ങൾ നൽകുന്നു. ഇത് ചുളിവുകളും കുറയ്ക്കുകയും ചർമ്മത്തിന്ള തിളക്കവും നൽകുന്നു.
88
ഈന്തപ്പഴം പാലിൽ കുതിർക്കുന്നത് മികച്ച ആരോഗ്യത്തിനും പ്രതിരോധശേഷിക്കും സഹായിക്കുന്നു.
ഈന്തപ്പഴം പാലിൽ കുതിർക്കുന്നത് മികച്ച ആരോഗ്യത്തിനും പ്രതിരോധശേഷിക്കും സഹായിക്കുന്നു. സാൽമൊണെല്ല പോലുള്ള രോഗകാരികളുടെ വളർച്ചയെ തടയുന്ന ആന്റിമൈക്രോബയൽ ഗുണങ്ങളും ഈന്തപ്പഴത്തിനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam