Published : May 02, 2020, 04:30 PM ISTUpdated : May 02, 2020, 04:45 PM IST
ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നാണ് രാജ്യതലസ്ഥാനമായ ദില്ലി. ശൈത്യകാലമായാല്‍ വായുമലിനീകരണം കാരണം പുറത്തിറങ്ങാന്‍ പോലുമാകാറില്ല ഈ നഗരത്തില്‍. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യംമൊത്തം ലോക്ക്ഡൗണ്‍ ചെയ്തതോടെ പ്രകൃതി പഴയ സൗന്ദര്യത്തിലേക്ക് തിരിച്ചുവരികയായിരുന്നു. മലിനീകരണതോത് കുറഞ്ഞു. വായു ശുദ്ധമായി തുടങ്ങി. വായു ശുദ്ധമായെന്ന് മാത്രമല്ല, പ്രകൃതിയിലെ കാഴ്ചകള്‍ കൂടുതല്‍ സുന്ദരമായി. തെളിഞ്ഞ ആകാശവും മാലിന്യമില്ലാത്ത ജലാശയങ്ങളും പൊടിപാറാത്ത റോഡുകളും അങ്ങനെ നഗരങ്ങളെല്ലാം സുന്ദരമായി തുടങ്ങി. ദില്ലിയില്‍ മാത്രമല്ല, ദില്ലിക്ക് പുറത്തെ നഗരങ്ങളിലെ സ്ഥിതിയും മറിച്ചല്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഹിമാലയന്‍ മലനിരകള്‍ 200 കിലോമീറ്റര്‍ അകലെയുള്ള ജലന്ധറില്‍ നിന്ന് കാണാന്‍ സാധിച്ചു. വ്യാവസായിക മാലിന്യങ്ങള്‍ നിറഞ്ഞിരുന്ന യമുനാ നദി തെളിഞ്ഞ് തുടങ്ങി. ഗംഗാ നദിയും തെളിഞ്ഞൊഴുകാന്‍ തുടങ്ങിയിരിക്കുന്നു. ലോകത്തെ വായുമലിനീകരണം നേരിടുന്ന ലോകത്തെ 20 നഗരങ്ങളില്‍ 12 എണ്ണം ഇന്ത്യയിലാണ്. Photo Courtecy: Reuters, AP