ശരീരത്തിലെ നാഡീ കോശങ്ങളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും ചുവന്ന രക്താണുവിന്റെ രൂപീകരണത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്.

ശരീരത്തിലെ നാഡീ കോശങ്ങളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും ചുവന്ന രക്താണുവിന്റെ രൂപീകരണത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. വിറ്റാമിൻ ബി 12ന്‍റെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. 

1. ക്ഷീണം, തളര്‍ച്ച

എപ്പോഴുമുള്ള അമിത ക്ഷീണം, തളര്‍ച്ച, വിളര്‍ച്ച എന്നിവ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.

2. വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ

മനംമറിച്ചിൽ, ഛർദി, ദഹന പ്രശ്നങ്ങള്‍, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ എന്നിവയും വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.

3. കൈ-കാല്‍ മരവിപ്പ്

കൈയിലും കാലിലും മരവിപ്പും തരിപ്പും ഉണ്ടാകുന്നത് വിറ്റാമിന്‍ ബി12-ന്‍റെ കുറവു മൂലമാകാം.

4. വായ്പ്പുണ്ണ്

വായ്പ്പുണ്ണ്, വായില്‍ എരിച്ചില്‍ എന്നിവയും ഇതുമൂലം ഉണ്ടാകാം.

5. വിളറിയ ചര്‍മ്മം

വിറ്റാമിന്‍ ബി12-ന്‍റെ കുറവു മൂലം ചിലരില്‍ വിളറിയ ചര്‍മ്മം, ചര്‍മ്മത്തില്‍ മഞ്ഞനിറം എന്നിവ ഉണ്ടാകാം.

6. മാനസിക പ്രശ്നങ്ങള്‍

വിഷാദം, മറ്റ് മാനസിക പ്രശ്നങ്ങള്‍, പെട്ടെന്ന് ദേഷ്യം വരുക എന്നിവയും ചിലരില്‍ ഉണ്ടാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.