
ഓരോ വർഷവും ഒക്ടോബർ 1 മുതൽ ഒക്ടോബർ 31 വരെ സ്തനാർബുദ ബോധവൽക്കരണ മാസം ആയി ആചരിക്കുന്നു. രോഗനിർണ്ണയവും കൃത്യസമയത്തുള്ള ചികിത്സയും ഉറപ്പാക്കുക ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലാണ് ബോധവൽക്കരണം നടക്കുന്നത്. സ്തനകലകളിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് സ്തനാർബുദം.
മുലപ്പാൽ മുലക്കണ്ണിലേക്ക് എത്തിക്കുന്ന 'ഡക്റ്റുകൾ' (ducts) എന്ന് വിളിക്കപ്പെടുന്ന കുഴലുകളിലാണ് സ്തനാർബുദം മിക്കപ്പോഴും ആരംഭിക്കുന്നത്. മുലപ്പാൽ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികളായ 'ലോബ്യൂളുകളിലും' ഇത് ആരംഭിക്കാം. അമേരിക്കയിൽ സ്ത്രീകളിൽ കണ്ടുവരുന്ന ക്യാൻസറുകളിൽ ത്വക്ക് ക്യാൻസർ കഴിഞ്ഞാൽ ഏറ്റവും സാധാരണമായത് സ്തനാർബുദമാണ്.
സ്തനാർബുദത്തെ അതിജീവിക്കുന്നവരുടെ നിരക്ക് വർധിച്ചുവരികയാണ്. ഒപ്പം, സ്തനാർബുദം മൂലം മരിക്കുന്നവരുടെ എണ്ണവും ക്രമേണ കുറഞ്ഞുവരികയാണ്. സ്തനത്തിലെ എല്ലാ മുഴകളും അർബുദമല്ല. അർബുദസ്വഭാവമില്ലാത്ത സ്തന മുഴകളെ 'ബെനിഗ്ൻ' (benign) മുഴകൾ എന്ന് വിളിക്കുന്നു. ഫൈബ്രോഅഡിനോമകൾ (fibroadenomas) ഇതിൽ ഉൾപ്പെടുന്നു. ബെനിഗ്ൻ മുഴകളും മാലിഗ്നന്റ് മുഴകളും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ, മാലിഗ്നന്റ് മുഴകൾക്ക് ശരീരത്തിലെ ആരോഗ്യകരമായ കലകളെ (tissues) ആക്രമിക്കാനും നശിപ്പിക്കാനും കഴിയും എന്നതാണ്. എന്നാൽ ബെനിഗ്ൻ മുഴകൾക്ക് അതിനു കഴിയില്ല.
സ്തനത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് മുഴകളായി മാറുന്ന അവസ്ഥയാണ് സ്തനാർബുദം. ഇത് സ്ത്രീകളിലാണ് സാധാരണയായി കണ്ടുവരുന്നതെങ്കിലും പുരുഷന്മാർക്കും വരാം. ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ സ്തനാർബുദം മൂലം മരിക്കുന്നതായി പഠനങ്ങൾ പറയുന്നു. സ്ത്രീകളിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന അർബുദങ്ങളിൽ ഒന്നാണ് സ്തനാർബുദം. നേരത്തെ രോഗം കണ്ടെത്തുന്നത് ചികിത്സാ വിജയം ഉറപ്പാക്കുന്നതിൽ നിർണായകമാണ്.
അസ്വസ്ഥതകളോ മുഴകളോ കണ്ടുതുടങ്ങുമ്പോൾ മാത്രമാണ് പലപ്പോഴും നമ്മൾ ഡോക്ടറെ സമീപിക്കാറുള്ളത്. എന്നാൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ സ്തനാരോഗങ്ങൾ തടയാനും മുൻകരുതലെടുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതശൈലി മാറ്റങ്ങൾ കൊണ്ട് മാത്രം രോഗങ്ങൾ പൂർണ്ണമായി തടയാനാകില്ലെങ്കിലും, ചില ശീലങ്ങൾ സ്തനാർബുദ സാധ്യത കുറയ്ക്കും.
സ്ത്രീകളിൽ സ്തനാർബുദം തുടക്കത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ഒരു ലളിതമായ പരിശോധനയാണ് സ്വയം സ്തന പരിശോധന (Breast Self-Examination - BSE. സ്തനങ്ങളിൽ ഉണ്ടാകുന്ന പുതിയ മുഴകൾ, ചർമ്മത്തിലെ ചുളിവുകൾ, മുലക്കണ്ണുകളിൽ നിന്നുള്ള ദ്രാവക ചോർച്ച, മുലക്കണ്ണുകൾ ഉള്ളിലേക്ക് വലിഞ്ഞുപോകുന്നത് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്. അഞ്ചാമതായി നിൽക്കുമ്പോഴോ ഇരിക്കുമ്പോഴോ സ്തനങ്ങളിൽ മുഴകൾ ഉണ്ടോ എന്ന് നോക്കുക.
ബ്രെസ്റ്റ് സ്‌ക്രീനിങിന് ധാരാളം മാര്‍ഗങ്ങളുണ്ട്. മാമോഗ്രഫി, അള്‍ട്രാസോണോഗ്രഫി, എംആര്‍ഐ, ഡിജിറ്റല്‍ ബ്രെസ്റ്റ് ടോമോസിന്തെസിസ് എന്നിവയാണവ. ഇവയില്‍ത്തന്നെ, എക്‌സ്‌റേ ഇമേജിങ് രീതിയായ മാമോഗ്രാമാണ് സ്തനാര്‍ബുദം കണ്ടെത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമായി കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam