18
മലബന്ധവും കുടലിലെ പെട്ടെന്നുള്ള മാറ്റങ്ങളും അവഗണിക്കരുത്; കോളോറെക്ടൽ ക്യാന്‍സറാകാം
കോളോറെക്ടൽ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Subscribe to get breaking news alertsSubscribe 28
മലബന്ധം
മലബന്ധം, മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ എന്നിവ കോളോറെക്ടൽ ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
38
മലത്തിൽ രക്തം വരുക
ഇടയ്ക്കിടെ മലത്തിൽ രക്തം വരുന്നതും കോളോറെക്ടൽ ക്യാന്‍സറിന്‍റെ സൂചനയാണ്.
48
വയറുവേദന, വയറിളക്കം
വയറുവേദന, തുടർച്ചയായ വയറിളക്കം, അടിവയറ്റിലോ കുടലിന്‍റെ ഭാഗത്തോ ഒക്കെ വരുന്ന വേദന തുടങ്ങിയവയൊക്കെ കോളോറെക്ടല്‍ അര്‍ബുദ ലക്ഷണമാണ്.
58
രക്തസ്രാവം
വയറ്റില്‍ നിന്ന് പോകുമ്പോൾ സ്ഥിരം രക്തസ്രാവം ഉണ്ടാകുന്നതും അര്‍ബുദ ലക്ഷണമാണ്.
68
എപ്പോഴും വയറ്റില്‍ നിന്ന് പോകണമെന്നുള്ള തോന്നല്‍
ചിലര്‍ക്ക് വയറ്റില്‍ നിന്ന് പോയിട്ടും വയര്‍ പൂര്‍ണമായും ഒഴിഞ്ഞ തോന്നല്‍ നല്‍കില്ല. ഇത് മൂലം എപ്പോഴും വയറ്റില്‍ നിന്ന് പോകണമെന്നുള്ള തോന്നല്‍ ഉണ്ടാകും.
78
ശരീരഭാരം കുറയുക, ക്ഷീണം
ശരീരഭാരം കുറയുക, ക്ഷീണം, തലച്ചുറ്റല്‍, വിളര്‍ച്ച, വിശപ്പില്ലായ്മ തുടങ്ങിയവയൊക്കെ മലാശയ അര്‍ബുദത്തിന്‍റെ സൂചനകളാകാം.
88
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
About the Author
Anooja Nazarudheen
2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റർ. കേരള സർവകലാശാലയിൽ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റര്ടെയ്ന്മെന്റ് , ആരോഗ്യം, ലൈഫ്സ്റ്റൈല്‍, ഫാഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 9 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവിൽ ന്യൂസ് സ്റ്റോറികള്‍, അഭിമുഖങ്ങൾ, വീഡിയോകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇമെയില്‍: anooja.zn@asianetnews.in Read More...