സ്ഥിരമായി കഴുത്ത് വേദനയും നടുവേദനയും ഉള്ളവർ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

First Published Aug 12, 2020, 11:16 AM IST

പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളാണ് നടുവേദനയും കഴുത്ത് വേദനയും. ഇന്ന് കഴുത്ത് വേദന അല്ലെങ്കിൽ തോൾ വേദന മൂലം ഡോക്ടറെ സമീപിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ, ‌ കമ്പ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവർ, കിടന്നുകൊണ്ട് ഫോണും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുന്നവർ തുടങ്ങിയവരെയൊക്കെ കഴുത്ത് വേദന നിരന്തരം അലട്ടാറുണ്ട്. സ്ഥിരമായി കഴുത്ത് വേദനയും നടുവേദനയും ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നു...

നട്ടെല്ല് നിവർത്തി ഇരിക്കുക: ഇരിക്കുമ്പോൾ വളഞ്ഞിരിക്കാതെ നട്ടെല്ല് നിവർത്തി ഇരിക്കാൻ ശീലിക്കുക. വളഞ്ഞ് ഇരിക്കാൻ സാധ്യതയുള്ള കസേരയിലാണ് ഇരിക്കുന്നതെങ്കിൽ പുറം ഭാഗത്ത് സപ്പോർട്ട് നൽകാൻ 'കുഷ്യൻ' ഉപയോഗിക്കുക.
undefined
ദീർഘനേരം ഇരുന്ന് ജോലി ചെയ്യാതിരിക്കുക: ഈ കൊറോണക്കാലത്ത് മിക്കവരും വീട്ടിലിരുന്ന് തന്നെയാണ് ജോലി ചെയ്യുന്നത്. ദീർഘനേരം ഇരുന്ന് ജോലി ചെയ്യാതിരിക്കുക. ഓരോ അരമണിക്കൂർ കൂടുമ്പോഴും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നടക്കുക. കൂടാതെ ഇരുന്നുകൊണ്ട് തന്നെ കഴുത്തിന് ലഘുവ്യായാമങ്ങൾ നൽകാം.
undefined
തലയണ ഒഴിവാക്കുക: ഉയരംകൂടിയ തലയണകളും കിടക്കുമ്പോള്‍ താഴുന്നുപോകുന്ന കിടക്കകളും ഒഴിവാക്കുക. കഴുത്ത് വേദനയുള്ളവർ തലയണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
undefined
കഴുത്ത് ഇടയ്ക്കിടെ തിരിക്കുക: ഇരുന്ന് ജോലി ചെയ്യുന്നവർ കഴുത്ത് ഇടയ്ക്കിടെ നിങ്ങൾക്ക് ആകും വിധം വലത്തേയ്ക്കുമിടത്തേയ്ക്കും പരമാവധി തിരിക്കാൻ ശ്രമിക്കുക. ഓരോ വശത്തേക്കും ഇങ്ങനെ പത്ത് തവണ വീതം ചെയ്യാവുന്നതാണ്.
undefined
കിടന്ന് കൊണ്ട് ടിവി കാണരുത്: കിടന്ന് കൊണ്ട് ടിവി, കമ്പ്യൂട്ടർ, ഫോൺ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. കിടന്നുകൊണ്ടുള്ള വായനാശീലവും ആരോ​ഗ്യത്തിന് ഒട്ടും നല്ലതല്ല.
undefined
click me!