കരളിനെ ബാധിക്കുന്ന രോഗങ്ങളെ തിരിച്ചറിയാം

Published : Sep 29, 2025, 05:55 PM IST

കരൾ രോഗികളുടെ എണ്ണം ഇന്ന് കൂടുകയാണ്. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും തിരിച്ചറിയാം. 

PREV
16
കരളിനെ ബാധിക്കുന്ന രോഗങ്ങളെ തിരിച്ചറിയാം

കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും തിരിച്ചറിയാം. 

26
1. നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. ചർമ്മത്തിന് മഞ്ഞകലർന്ന നിറം, മുഖത്ത് വീക്കം, ചൊറിച്ചിൽ, വരണ്ട ചർമ്മം, അടിവയറ്റിലെ വീക്കം, വീര്‍ത്ത വയര്‍, വയറുവേദന, ഭാരം നഷ്ടമാകല്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

36
2. ഹെപ്പറ്റൈറ്റിസ്

കരളിന് നീർവീക്കമുണ്ടാകുന്ന അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. വൈറൽ അണുബാധകൾ, മദ്യപാനം, ചില മരുന്നുകളുടെ ഉപയോഗം, ബാക്ടീരിയൽ രോഗബാധ തുടങ്ങിയവ ഹെപ്പറ്റൈറ്റിസിന് കാരണമാകാം. മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ, ക്ഷീണം, മനംപുരട്ടൽ, ഛർദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍

46
3. ലിവർ സിറോസിസ്

കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവർ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടുക, ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിൽ, മഞ്ഞപ്പിത്തം, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക തുടങ്ങിയവയൊക്കെ സിറോസിസിന്‍റെ ലക്ഷണങ്ങളാണ്. 

56
4. ലിവര്‍ ക്യാന്‍സര്‍

വളരെ പെട്ടെന്ന് വ്യാപിക്കുന്ന ക്യാൻസറുകളിൽ പ്രധാനപ്പെട്ടതാണ് ലിവര്‍ ക്യാന്‍സര്‍ അഥവാ കരളിലെ അർബുദം. അടിവയറു വേദന, വയറിന് വീക്കം, ഛര്‍ദ്ദി, ശരീരത്തിനും കണ്ണിനും മഞ്ഞ നിറം, ചര്‍മ്മം ചൊറിയുക, അമിത ക്ഷീണം തുടങ്ങിയവ കരള്‍ ക്യാന്‍സറിന്‍റെ സൂചനകളാകാം.

66
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories