ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

Published : Sep 28, 2025, 09:30 PM IST

ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

PREV
110
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും

ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഇൻസുലിൻ ഉയരുന്നത് തടയുകയും ചെയ്യുന്നു.

210
ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ കഴിയുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ

ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ രക്തസമ്മർദ്ദവും വീക്കവും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇവ ഹൃദ്രോഗത്തിനുള്ള രണ്ട് പ്രധാന അപകട ഘടകങ്ങളാണ്. നാരുകളുടെ പതിവ് ഉപഭോഗം അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ കഴിയുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

310
ഓട്സ്

ഓട്സിൽ ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിന് ഓട്സ് ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.

410
പയറിൽ നാരുകൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്

പയറിൽ നാരുകൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

510
ചിയ സീഡ് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും

ചിയ വിത്തുകളിൽ നാരുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും കൂടുതലാണ്. ഇത് വീക്കം കുറയ്ക്കാനും കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചിയ വിത്തുകൾ വെള്ളത്തിൽ കുതിർക്കുക അല്ലെങ്കിൽ തൈര്, സ്മൂത്തികൾ,  പുഡ്ഡിംഗുകളിൽ എന്നിവയിൽ ചേർത്ത് കഴിക്കാം.

610
ഫ്ളാക്സ് സീഡ്

ലിഗ്നാനുകളുടെയും ലയിക്കുന്ന നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. ഇവ രണ്ടും കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

710
ആപ്പിൾ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. കാരണം ദിവസേന കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് ഒരു തരം ലയിക്കുന്ന നാരുകളാണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. ദിവസവും ഒരു ആപ്പിൾ ലഘുഭക്ഷണമായി കഴിക്കുകയോ സാലഡുകളിലും ഓട്‌സിലും ആപ്പിൾ കഷ്ണങ്ങൾ ചേർക്കുകയോ ചെയ്യുന്നത് മികച്ച ഹൃദയാരോഗ്യത്തിന് കാരണമാകും.

810
അവക്കാഡോ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കുന്നു.

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും അവോക്കാഡോകളിൽ കൂടുതലാണ്, ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സാൻഡ്‌വിച്ചുകൾ, സാലഡുകൾ അല്ലെങ്കിൽ സ്മൂത്തികൾ എന്നിവയിൽ അവോക്കാഡോ ചേർക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനവും മൊത്തത്തിലുള്ള ക്ഷേമവും മെച്ചപ്പെടുത്തും.

910
ബെറിപ്പഴങ്ങൾ ധമനിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, പോളിഫെനോളുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബെറികൾ. ഇത് വീക്കം കുറയ്ക്കാനും ധമനിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ദിവസവും ഒരു പിടി ബെറികൾ കഴിക്കുകയോ സ്മൂത്തിയിൽ ചേർത്ത് കഴിക്കുകയോ ചെയ്യുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.

1010
ക്യാരറ്റിൽ നാരുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

ക്യാരറ്റിൽ നാരുകൾ, ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories