ലോക്ഡൗണ്‍ ഉണ്ടാക്കുന്ന ആറ് 'സ്‌കിന്‍' പ്രശ്‌നങ്ങള്‍; പരിഹരിക്കാം എളുപ്പത്തിൽ...

First Published Oct 1, 2020, 10:40 PM IST

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ മിക്കവാറും പേരും വീടുകള്‍ക്കകത്ത് തന്നെ മാസങ്ങളോളം കഴിയേണ്ട അവസ്ഥയാണുണ്ടായത്. അധികം പുറത്തിറങ്ങുന്നില്ല എന്നതുകൊണ്ട് ഇക്കാലയളവില്‍ ചര്‍മ്മപ്രശ്‌നങ്ങളുണ്ടാവുകയില്ല എന്ന് നമ്മള്‍ ചിന്തിച്ചേക്കാം. എന്നാല്‍ വീട്ടില്‍ത്തന്നെ പതിവായി കൂടിയാലും ചില ചര്‍മ്മപ്രശ്‌നങ്ങളുണ്ടാകും. അവയും അവയ്ക്കുള്ള പരിഹാരങ്ങളും തിരിച്ചറിയാം...
 

വീട്ടില്‍ തന്നെ ഇരിക്കുന്ന സമയത്ത് അധികം ക്ഷീണം അനുഭവപ്പെടാത്തതിനാല്‍ തന്നെ നമ്മള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് സംഭവിച്ചേക്കാം. ഇത് ചര്‍മ്മം 'ഡ്രൈ' ആകാനും അതിന്റെ തിളക്കം നഷ്ടപ്പെടുത്താനും ഇടവരുത്തും. അതിനാല്‍ എവിടെയാണെങ്കിലും ഇടവിട്ട് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
undefined
ലോക്ഡൗണ്‍ കാലത്ത് മിക്കവരും പരാതിപ്പെട്ട ഒരു പ്രശ്‌നമായിരുന്നു, ഭക്ഷണത്തിലെ ക്രമപ്രശ്‌നങ്ങള്‍. ജോലി, സ്‌കൂള്‍ എന്നിങ്ങനെ നമ്മുടെ സമയത്തെ ചിട്ടപ്പെടുത്തിയിരുന്ന പതിവുകളെല്ലാം ലോക്ഡൗണോട് കൂടി തെറ്റി. ഇതോടെ ഭക്ഷണത്തിലും വലിയ ക്രമപ്രശ്‌നങ്ങളുണ്ടായി. ഇത്തരം ഡയറ്റ് വിഷയങ്ങളും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും. അതിനാല്‍ സമയാസമയം ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
undefined
വീട്ടിനകത്ത് തന്നെ ഇരിക്കുന്നതിനാല്‍ മുഖത്തും മറ്റും അഴുക്കും പൊടിയുമൊന്നും അടിയുന്നില്ലല്ലോ എന്ന് കരുതി നമ്മള്‍ ദീര്‍ഘനേരം മുഖം കഴുകാതിരുന്നേക്കാം. ഇത് മുഖത്തെ ചര്‍മ്മത്തിന്റെ തിളക്കം വറ്റാന്‍ ഇടയാക്കും. അതിനാല്‍ രണ്ട് മണിക്കൂറില്‍ ഒരിക്കലെങ്കിലും മൃദുവായി തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകിയെടുക്കുക.
undefined
പുറത്തുപോകേണ്ടതില്ല എന്നതിനാല്‍ മിക്കവരും 'സ്‌കിന്‍ കെയര്‍' പരിപാടികളെല്ലാം ഉപേക്ഷിച്ച മട്ടിലാണ്. അതിനാല്‍ത്തന്നെ ധാരാളം ചര്‍മ്മപ്രശ്‌നങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാകാനും സാധ്യതകളേറെയാണ്. ക്ലെന്‍സിംഗ്, സ്‌ക്രബ്ബിംഗ്, ഫെയ്‌സ് പാക്ക് എന്നിവയെല്ലാം ചര്‍മ്മത്തിന് അടിസ്ഥാനമായി ആവശ്യമായി വരുന്ന പരിപാലന പ്രക്രിയകളാണ്. അവയെല്ലാം പതിവായി ചെയ്യുക.
undefined
ലോക്ഡൗണ്‍ കാലത്ത് ഉയര്‍ന്നുകേട്ട മറ്റൊരു പ്രശ്‌നമാണ്, ഉറക്കമില്ലായ്മ. രാത്രി വൈകുവോളം ഉറങ്ങാതെയിരിക്കുന്നതും പകല്‍ വൈകിയെഴുന്നേല്‍ക്കുന്നതുമെല്ലാം ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടുത്താന്‍ ഇടയാക്കിയേക്കാം. അതിനാല്‍ ഉറക്കത്തെ എപ്പോഴും ക്രമീകരിക്കാന്‍ ശ്രമിക്കുക. എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെയുള്ള നല്ല ഉറക്കം ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അത്യാവശ്യമാണ്.
undefined
മുഴുവന്‍ സമയവും വീട്ടില്‍ തന്നെ അടച്ചുപൂട്ടിയിരിക്കരുത്. തുടര്‍ച്ചയായി എസി, ഫാന്‍ എന്നിവയുടെ ഉപയോഗവും ചര്‍മ്മത്തെ മോശമായി ബാധിക്കും. അതിനാല്‍ ദിവസത്തിലൊരിക്കലെങ്കിലും പുറത്തിറങ്ങി നടക്കുകയോ വ്യായാമം ചെയ്യുകയോ ആവാം.
undefined
click me!