ബീജക്കുറവോ...? ഈ എട്ട് ഭക്ഷണങ്ങൾ ശീലമാക്കൂ...

Web Desk   | others
Published : Sep 29, 2020, 05:00 PM ISTUpdated : Sep 29, 2020, 05:07 PM IST

ഇന്ന് മിക്ക ദമ്പതികളും വന്ധ്യതാ പ്രശ്‌നം നേരിടുന്നു. ഇതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്.  പുരുഷന്‍മാരില്‍ ആരോ​ഗ്യകരമായ ബീജത്തിന്റെ എണ്ണം കുറയുന്നത് വന്ധ്യതയ്ക്ക് കാരണമാകുന്നു. പുരുഷനില്‍ ഉണ്ടാവുന്ന ബീജ സംബന്ധമായ പ്രശ്‌നങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്നതാണ്. 

PREV
111
ബീജക്കുറവോ...? ഈ എട്ട് ഭക്ഷണങ്ങൾ ശീലമാക്കൂ...

ബീജത്തിന്റെ എണ്ണക്കുറവും ഇതിന്റെ ചലനക്കുറവും എല്ലാം വന്ധ്യതയിലേക്ക് നയിക്കുന്നു. ബീജത്തിന്റെ അളവ് വർ​ദ്ധിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം അനിവാര്യമാണെന്ന് ന്യൂട്രീഷ്യൻ കൺസൾട്ടന്റും ഫെർട്ടിലിറ്റി സ്‌പെഷ്യലിസ്റ്റുമായ ഇസബെൽ ഒബർട്ട് പറയുന്നു. 

211

പുരുഷന്മാരുടെ ശുക്ലത്തിന്റെ ഗുണനിലവാരം പ്രധാനമാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. പോഷകാഹാരക്കുറവ്, പുകവലി,  തെറ്റായ ജീവിതശെെലി എന്നിവയെല്ലാം ബീജത്തിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു. 

311

ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഇസബെൽ പറയുന്നു.

411

തക്കാളി: പുരുഷന്മാര്‍ ദിവസം ഒന്നോ രണ്ടോ തക്കാളി കഴിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം കൂടാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.‌. തക്കാളിയിലടങ്ങിയിരിക്കുന്ന 'ലൈക്കോപീൻ' (lycopene) എന്ന ആന്റിഓക്സിഡന്റാണ് ഇതിന് സഹായിക്കുന്നത്. ബീജത്തിന്റെ വലുപ്പവും ആകൃതിയും മെച്ചപ്പെടുത്തുന്നതിനോടൊപ്പം ചലനവേഗം 40 ശതമാനം വര്‍ദ്ധിപ്പിക്കാനും ലൈക്കോപീന് കഴിവുണ്ട്.

511

വാൾ‌നട്ട്: വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 75 ഗ്രാം വാൽനട്ട് കഴിക്കുന്നത് ബീജത്തിന്റെ എണ്ണവും ​​ഗുണനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കുന്നുവെന്ന് 'സൊസൈറ്റി ഫോർ സ്റ്റഡി ഓഫ് റീപ്രൊഡക്ഷൻ' നടത്തിയ പഠനത്തിൽ പറയുന്നു. 
 
611

മത്തങ്ങക്കുരു: മത്തങ്ങ വിത്തുകളിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ബീജങ്ങളുടെ വികാസത്തിലും ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തിലും പ്രധാന പങ്ക് വഹിക്കുന്നു. 

711

പയർവർ​ഗങ്ങൾ: ഫോളേറ്റിന്റെ (നാച്ചുറൽ ഫോളിക് ആസിഡ്) ഏറ്റവും സമ്പന്നമായ ഭക്ഷണ സ്രോതസുകളിൽ ഒന്നാണ് പയർവർ​ഗങ്ങൾ. ഫോളേറ്റ് കുറവുള്ള പുരുഷന്മാർക്ക് ശുക്ലത്തിൽ ക്രോമസോം തകരാറുകൾ കൂടുതലുള്ളതായി ​ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിന് ഏറ്റവും മികച്ചതാണ് പയർവർ​ഗങ്ങൾ. 

811

വെളുത്തുളളി: വെളുത്തുളളിയിലെ വിറ്റാമിന്‍ ബി 6, സെലേനിയം എന്നിവ ബീജങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുവാന്‍ ഏറെ നല്ലതാണ്. ബീജോല്‍പാദനത്തിനും ഇതു സഹായിക്കുന്നു.

911

മാതളം: മാതള ജ്യൂസ് കുടിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല, ഉയർന്ന ആന്റിഓക്‌സിഡന്റ് ഉള്ളതിനാൽ മാതളനാരങ്ങ ഒരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയ രോഗങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

1011

 മുട്ട: പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷമാണ് മുട്ട. മുട്ടയിൽ വിറ്റാമിന്‍ ബി 12, സെലനിയം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട്, തന്നെ മുട്ട 'സ്‌പേം കൗണ്ട്' വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചൊരു ഭക്ഷണമാണ്. 

1111

ഡാർക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റ് അമിനോ ആസിഡ് എൽ-അർജിനൈനിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് സ്ഖലനത്തിന്റെ അളവ് വർദ്ധിപ്പിക്കാനും ശുക്ലത്തിന്റെ എണ്ണവും ചലനവും മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
 
click me!

Recommended Stories