കൊറോണ കൊതുകുകളിലൂടെ പകരുമോ ?

Web Desk   | Asianet News
Published : Jul 21, 2020, 09:33 AM ISTUpdated : Jul 21, 2020, 09:47 AM IST

കൊതുക് കടിച്ചാൽ കൊവിഡ് പകരുമോ എന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകും. കൊറോണ വൈറസ് കൊതുകുകള്‍ക്ക് പരത്താൻ കഴിയുമെന്നതിന് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് പുതിയ പഠനം പറയുന്നത്. കന്‍സാസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുകയായിരുന്നു.

PREV
15
കൊറോണ കൊതുകുകളിലൂടെ പകരുമോ ?

ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോപിക്റ്റസ്, ക്യുലെക്‌സ് ക്വിന്‍ക്യുഫാസിയാറ്റസ് എന്നീ കൊതുക് വര്‍ഗ്ഗങ്ങളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് കരുതുന്ന ചൈനയില്‍ ഈ മൂന്ന് കൊതുക് വര്‍ഗങ്ങളാണ് കാണപ്പെടുന്നത്. 

25

' സാര്‍സ് കോവ് 2 വൈറസുകള്‍ക്ക് പക്ഷേ ഈ കൊതുകുകളില്‍ പെരുകാനാകില്ലെന്നും അതിനാല്‍ രോഗവ്യാപനവുമായി കൊതുകുകള്‍ക്ക് ബന്ധമില്ല..' -  യുഎസിലെ കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷണത്തിന്റെ സഹ-രചയിതാവ് സ്റ്റീഫൻ ഹിഗ്സ് പറഞ്ഞു. 

35

കൊവിഡ് വൈറസ് കൊതുകുകള്‍ വഴി പകരാമെന്നതിന് ഇതുവരെ വിവരങ്ങളോ തെളിവുകളോ ഇല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

45

തീവ്രമായ അവസ്ഥയില്‍ പോലും കൊതുകുകള്‍ക്ക് കൊവിഡ് ബാധിക്കുന്നില്ലെന്ന് പഠനത്തിലൂടെ വ്യക്തമാകുന്നു. കൊതുകുകളില്‍ വൈറസ് ബാധിക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങള്‍ ചെയ്തെങ്കിലും അത്തരത്തില്‍ ഒന്നും പ്രകടമായില്ലെന്ന് സ്റ്റീഫന്‍ പറഞ്ഞു. 

55

' കൊതുകുകൾക്ക് വൈറസ് പകരാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കൃത്യമായി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന നിർണ്ണായക വിവരങ്ങൾ നൽകുന്ന ആദ്യത്തെ പഠനമാണ് ഞങ്ങളുടെ പഠനം..' - സ്റ്റീഫൻ ഹിഗ്സ് പറഞ്ഞു.

click me!

Recommended Stories