കോർട്ടിസോൾ ബെല്ലി: മാനസിക സമ്മർദ്ദവും വയറിലെ കൊഴുപ്പും കുറയ്ക്കാൻ 5 വഴികൾ

Published : Aug 19, 2026, 02:42 PM IST

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വയറ്റിൽ അടിയുന്ന കൊഴുപ്പ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ഇവയാണ്.

PREV
15
മൈൻഡ്‌ഫുൾനെസും ധ്യാനവും ശീലമാക്കുക

മാനസിക സമ്മർദ്ദം കുറയ്ക്കാൻ ധ്യാനവും ദീർഘ ശ്വസന വ്യായാമങ്ങളും സഹായിക്കും. ദിവസവും 10 മിനിറ്റ് ശാന്തമായി ഇരുന്ന് ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊർട്ടിസോളിന്റെ അളവ് ഗണ്യമായി കുറയ്ക്കും. മനസ്സ് ശാന്തമാകുമ്പോൾ അനാവശ്യമായി ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കാം.

25
കൃത്യമായ ഉറക്കം

രാത്രിയിൽ 7 മണിക്കൂറിൽ കുറവ് ഉറങ്ങുന്നവരിൽ ഹോർമോൺ വ്യതിയാനങ്ങൾ മൂലം തടി കൂടാനും അമിതവണ്ണത്തിനും സാധ്യത കൂടുതലാണ്. ദിവസവും 7 മുതൽ 9 മണിക്കൂർ വരെ തടസ്സമില്ലാത്ത ഉറക്കം ഉറപ്പാക്കുക. ഉറങ്ങുന്നതിന് മുൻപ് ലൈറ്റുകൾ കുറയ്ക്കുകയും മൊബൈൽ, ടിവി സ്ക്രീനുകൾ ഒഴിവാക്കുകയും ചെയ്യുന്നത് ആഴത്തിലുള്ള ഉറക്കം ലഭിക്കാൻ സഹായിക്കും.

35
കൃത്യമായ വ്യായാമം

ഓട്ടം, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ എയറോബിക് വ്യായാമങ്ങൾ സ്ട്രെസ് കുറയ്ക്കാനുള്ള മികച്ച വഴികളാണ്. ദിവസവും 30 മിനിറ്റ് മിതമായ രീതിയിൽ വ്യായാമം ചെയ്യുന്നത് കൊർട്ടിസോൾ കുറയ്ക്കും.

45
സമീകൃതാഹാരം പാലിക്കുക

കടുത്ത സ്ട്രെസ് ഉണ്ടാകുമ്പോൾ അമിതമായി മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കാൻ തോന്നും. ഇതിന് പകരം പഴങ്ങൾ, പച്ചക്കറികൾ, ലീൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക. മീൻ, വാൽനട്ട് എന്നിവയിലെ ഒമേഗ-3 ഫാറ്റി ആസിഡുകളും, ഡാർക്ക് ചോക്ലേറ്റും കൊർട്ടിസോൾ ഹോർമോണിനെ നിയന്ത്രിക്കാൻ സഹായിക്കും.

55
മാനസികസന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യാം

ചിത്രരചന, ഗാർഡനിങ്, നൃത്തം തുടങ്ങിയ പ്രിയപ്പെട്ട വിനോദങ്ങളിൽ ഏർപ്പെടുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മികച്ച വഴിയാണ്. ഇഷ്ടമുള്ള കാര്യങ്ങൾക്ക് സമയം ചെലവഴിക്കുന്നവരിൽ കൊർട്ടിസോളിന്റെ അളവ് കുറവായിരിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories