മുഖം വീർത്ത് തടിക്കുന്ന 'കോർട്ടിസോൾ ഫേസ്'; പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Aug 20, 2026, 07:06 PM IST

ശരീരത്തിൽ കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് കൂടുമ്പോൾ മുഖത്ത് ഉണ്ടാകുന്ന നീർക്കെട്ടിനെയും തടിപ്പിനെയും വീക്കത്തെയുമാണ് കോർട്ടിസോൾ ഫേസ് എന്ന് പറയുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

PREV
16
മാനസിക സമ്മർദ്ദം കുറയ്ക്കുക

യോഗ, ധ്യാനം, ആഴത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവ ശീലമാക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.

26
മിതമായ വ്യായാമം

പതിവായി വ്യായാമം ചെയ്യുന്നത് ഹോർമോൺ സന്തുലിതാവസ്ഥയ്ക്ക് നല്ലതാണ്. എന്നാൽ അമിതമായി കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് കോർട്ടിസോൾ അളവ് കൂട്ടിയേക്കാം. അതിനാൽ നടത്തം, ലൈറ്റ് വെയിറ്റ് ട്രെയിനിംഗ് എന്നിവ തിരഞ്ഞെടുക്കുക.

36
കൃത്യമായ ഉറക്കം

രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ തടസ്സമില്ലാതെ ഉറങ്ങുക. കോർട്ടിസോൾ ഹോർമോണിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ നല്ല ഉറക്കം അത്യാവശ്യമാണ്.

46
പോഷകാഹാരം കഴിക്കുക

പഴങ്ങൾ, പച്ചക്കറികൾ, ലീൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയടങ്ങിയ സമീകൃതാഹാരം ഡയറ്റിൽ ഉൾപ്പെടുത്തുക.

56
ഉപ്പും പഞ്ചസാരയും കുറയ്ക്കുക

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് ശരീരത്തിലും മുഖത്തും വെള്ളം കെട്ടിനിൽക്കുന്നത് തടയും. പഞ്ചസാര കുറയ്ക്കുന്നത് ഇൻസുലിൻ അളവ് ക്രമമായി നിർത്താൻ സഹായിക്കും.

66
ധാരാളം വെള്ളം കുടിക്കുക

ശരീരം ഹൈഡ്രേറ്റഡ് ആയി നിലനിർത്തുന്നത് അനാവശ്യ മാലിന്യങ്ങളും അധിക സോഡിയവും പുറന്തള്ളാൻ വൃക്കകളെ സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories