ഡ്രാഗൺ ഫ്രൂട്ട് പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

Published : Aug 20, 2026, 12:19 PM IST

ഡ്രാഗൺ ഫ്രൂട്ടിൽ നാരുകൾ (ഫൈബർ), വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നിരവധി രോ​ഗങ്ങളെ അകറ്റി നിർത്താൻ ഡ്രാഗൺ ഫ്രൂട്ട് സഹായകമാണ്. അമിതമായ അളവിൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നതും പ്രശ്നമാണ്.

PREV
17
ഡ്രാഗൺ ഫ്രൂട്ട് പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ഡ്രാഗൺ ഫ്രൂട്ടിൽ നാരുകൾ (ഫൈബർ), വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നിരവധി രോ​ഗങ്ങളെ അകറ്റി നിർത്താൻ ഡ്രാഗൺ ഫ്രൂട്ട് സഹായകമാണ്. അമിതമായ അളവിൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നതും പ്രശ്നമാണ്.

27
ഡ്രാഗൺ ഫ്രൂട്ട് അലർജിയുള്ളവർ അത് പൂർണ്ണമായും ഒഴിവാക്കണം.

ഡ്രാഗൺ ഫ്രൂട്ട് അലർജിയുള്ളവർ അത് പൂർണ്ണമായും ഒഴിവാക്കണം. അപൂർവ്വമാണെങ്കിലും, ഈ പഴം കഴിച്ചതിനുശേഷം ചൊറിച്ചിൽ, ചർമ്മത്തിൽ തടിപ്പുകൾ, ചുണ്ടിലോ നാവിലോ നീര്, ഛർദ്ദി തുടങ്ങിയ അലർജി ലക്ഷണങ്ങൾ ഉണ്ടായേക്കാം.

37
പ്രമേഹരോഗികൾ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്ന അളവിൽ ശ്രദ്ധ ചെലുത്തണം.

ശ്വാസംമുട്ടൽ പോലുള്ള ഗുരുതരമായ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടർ കാണുക. പ്രമേഹരോഗികൾ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്ന അളവിൽ ശ്രദ്ധ ചെലുത്തണം.

47
ഡ്രാഗൺ ഫ്രൂട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിച്ചേക്കാം.

ഡ്രാഗൺ ഫ്രൂട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിച്ചേക്കാം. പ്രത്യേകിച്ച് പ്രമേഹം കുറയ്ക്കാനുള്ള മരുന്നുകളോ ഇൻസുലിനോ ഉപയോഗിക്കുന്നവർ ഇത് അമിതമായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വല്ലാതെ കുറയാൻ സാധ്യതയുണ്ട്.

57
വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവരും ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണം

വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവരും ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണം. വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാതിരിക്കുമ്പോൾ ശരീരത്തിലെ പൊട്ടാസ്യം അളവ് നിയന്ത്രിക്കുന്നത് പ്രയാസകരമായേക്കാം. അതിനാൽ, പഴങ്ങളിലെ പൊട്ടാസ്യം അളവ് പ്രധാനമാണ്.

67
വൃക്കരോഗമുള്ളവർ ഡ്രാഗൺ ഫ്രൂട്ട് പൂർണ്ണമായും ഒഴിവാക്കണമെന്നില്ല.

വൃക്കരോഗമുള്ളവർ ഡ്രാഗൺ ഫ്രൂട്ട് പൂർണ്ണമായും ഒഴിവാക്കണമെന്നില്ല. വൃക്കരോഗത്തിന്റെ ഘട്ടം, രക്തത്തിലെ പൊട്ടാസ്യം അളവ്, കഴിക്കുന്ന മരുന്നുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇതിന്റെ അളവ് എത്രയായിരിക്കണമെന്ന് ഡോക്ടറാണ് തീരുമാനിക്കേണ്ടത്.

77
ആരോഗ്യവാന്മാരായ ആളുകൾക്ക് ഇത് പൊതുവെ സുരക്ഷിതമായ ഒരു പഴമാണ്.

ആരോഗ്യവാന്മാരായ ആളുകൾക്ക് ഇത് പൊതുവെ സുരക്ഷിതമായ ഒരു പഴമാണ്. എന്നാൽ, അലർജിയുള്ളവർ ഇത് പൂർണ്ണമായും ഒഴിവാക്കണം. പ്രമേഹം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റ് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, തങ്ങൾക്ക് എത്ര അളവിൽ ഇത് കഴിക്കാമെന്നതിനെക്കുറിച്ച് ഡോക്ടറുമായി ആലോചിക്കേണ്ടതാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories