ഈ കൊവിഡ് കാലത്ത് സെക്സിൽ ഏർപ്പെടുമ്പോൾ മാസ്ക് ധരിക്കുക; വിദഗ്ധർ പറയുന്നു

Web Desk   | others
Published : Sep 03, 2020, 12:49 PM ISTUpdated : Sep 03, 2020, 02:15 PM IST

ഈ കൊവിഡ് കാലത്ത് ലെെം​ഗിക ബന്ധത്തിലേർപ്പെടുമ്പോൾ ചുംബനം ഒഴിവാക്കുകയും, മാസ്ക് ധരിക്കുന്നത് പരിഗണിക്കുകയും ചെയ്യണമെന്ന് കാനഡയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.തെരേസ ടാം പറഞ്ഞു.

PREV
110
ഈ കൊവിഡ് കാലത്ത് സെക്സിൽ ഏർപ്പെടുമ്പോൾ മാസ്ക് ധരിക്കുക; വിദഗ്ധർ പറയുന്നു

ശുക്ലത്തിൽ നിന്നോ യോനിയിലെ ദ്രാവകത്തിൽ നിന്നോ കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവാണെന്ന് ഡോ. തെരേസ ടാം പറഞ്ഞു. 

210

 എന്നാൽ, കൊവിഡ് ലക്ഷണങ്ങളുള്ള ഒരാളിൽ നിന്നും ശ്വാസകോശ സ്രവങ്ങളിലൂടെയും സ്പർശത്തിലൂടെയും മറ്റും മറ്റൊരാളിലേക്ക് അസുഖം പകരാം എന്നതിനാൽ പങ്കാളികൾ ഏറെ അടുത്തിടപഴകുന്ന സെക്സിന്റെ കാര്യത്തിലും ഒരു കരുതൽ അത്യാവശ്യമാണെന്നും ഡോ.തെരേസ പറയുന്നു.

310

പുതിയ പങ്കാളികളുമായുള്ള ലൈംഗിക ബന്ധം വഴി വൈറസ് ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് ചുംബനത്തിലൂടെയെന്ന് ഡോ.തെരേസ പറഞ്ഞു.

410

'' കൊവിഡ് കാലത്ത് അസുഖം പകരാൻ സാധ്യതയുള്ള മറ്റ് ശാരീരിക അടുപ്പങ്ങൾ ഒഴിവാക്കുന്നത് പോലെ,ലൈംഗിക ബന്ധത്തിലും വൈറസ് പടരുന്നതിനുമുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഏറ്റവും കുറഞ്ഞ അപകടസാധ്യത കുറവുള്ള ലൈംഗിക പ്രവർത്തികളിൽ മാത്രം ഏർപ്പെടുക,” ഡോ. തെരേസ പറഞ്ഞു.

510

ചുംബനം ഒഴിവാക്കുക, മുഖാമുഖം അടുപ്പം ഒഴിവാക്കുക, വായയും മൂക്കും മൂടുന്ന മാസ്ക് ധരിക്കുക, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപായി, നിങ്ങൾക്കോ നിങ്ങളുടെ പങ്കാളിക്കോ ഏതെങ്കിലും തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണെന്നും ഡോ. തെരേസ പറഞ്ഞു.

610

പരസ്പരം ശാരീരികബന്ധം കാത്തുസൂക്ഷിക്കുന്നവര്‍ തീര്‍ച്ചയായും ഈ കൊവിഡ് കാലത്ത് ചില കാര്യങ്ങളില്‍ ജാഗ്രത പാലിച്ചേ മതിയാകൂ. ഇതില്‍ പ്രധാനമാണ്, പലരുമായുള്ള ലൈംഗികബന്ധം. അത് പാടെ അവഗണിക്കുന്നതാണ് ഏറ്റവും ഉത്തമം. 

710

സ്ഥിരമായി ഒരു വീട്ടില്‍ തന്നെ താമസിക്കുന്ന പങ്കാളികളാണെങ്കില്‍ ലൈംഗികബന്ധം ഉള്‍പ്പെടെയുള്ള അടുത്തിടപഴകലിന് നിയന്ത്രണം വയ്‌ക്കേണ്ട കാര്യമില്ല. ഇതിലാരെങ്കിലും ഒരാളെങ്കിലും പുറത്തുപോകുന്നവരാണെങ്കില്‍ ജാഗ്രത പാലിക്കണമെന്ന് മാത്രം. 

810

ലൈംഗികതയെ സംബന്ധിച്ച് പല തരത്തില്‍ രണ്ട് പേര്‍ അടുത്തിടപെടുന്നതാണ്. ഇതിനിടെ സ്രവങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. അതിനാല്‍ അപകടസാധ്യതയുള്ളവരുമായി ഒരുതരത്തിലും ലൈംഗികബന്ധത്തിലേര്‍പ്പെടാതിരിക്കുന്നതാണ് ഉചിതം. 

910

ചില ആളുകൾക്ക് പലപ്പോഴും രോഗലക്ഷണങ്ങൾ പ്രത്യക്ഷത്തിൽ കാണണമെന്നില്ല. നിങ്ങൾ പൂർണ ആരോഗ്യവാനായി തോന്നിയാലും നിങ്ങളിൽ നിന്ന് ചിലപ്പോൾ മറ്റൊരാളിലേക്ക് ചുംബനത്തിലൂടെയോ സ്പർശത്തിലൂടെയൊ ഒക്കെ അസുഖം പകരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

1010

മുൻകരുതലുകളും വ്യക്തി ശുചിത്വവും കൃത്യമായി പാലിക്കുകയും വൈറസ് ബാധയുണ്ടാവാനുള്ള സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കുകയുമാണ് പ്രതിവിധി. പങ്കാളികളിൽ ആർക്കെങ്കിലും കൊവിഡ് 19 സ്ഥിഥീകരിക്കുകയോ നിരീക്ഷണത്തിൽ കഴിയുകയോ ആണെങ്കിൽ പൂർണമായും സാമൂഹികമായ അകലം പാലിച്ച് മാറിനിൽക്കാനാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.

click me!

Recommended Stories