ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

Web Desk   | Asianet News
Published : Sep 02, 2020, 11:43 AM ISTUpdated : Sep 02, 2020, 11:51 AM IST

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. അരക്കെട്ടിലാണ് പലപ്പോഴും കൊഴുപ്പ് കൂടുതല്‍ അടിഞ്ഞ് കൂടുന്നത്. ഇത് അരക്കെട്ടിനപ്പുറം തടി വര്‍ദ്ധിപ്പിക്കുന്നതിനും വയറും ചാടുന്നതിനും കാരണമാകുന്നു. കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് തരം പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...  

PREV
15
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നായി ഗ്രീൻ ടീ എന്ന് കണക്കാക്കപ്പെടുന്നു. ശരീരത്തിലെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും, പ്രമേഹം, പക്ഷാഘാതം, മറവിരോഗം തുടങ്ങിയവയെ ചെറുക്കാനും ഗ്രീൻ ടീയ്ക്ക് കഴിയുമെന്ന് ഗവേഷകരും മറ്റ് ആരോഗ്യരംഗത്തെ പ്രമുഖരും ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.

25

ജലദോഷം, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങളെ തടയാൻ ഇഞ്ചി ചായ ഏറെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ (എച്ച്ഡിഎൽ കൊളസ്ട്രോൾ) അളവ് ഇഞ്ചി വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തി. അഞ്ച് ആഴ്ച തുടരെ ഇഞ്ചി ചായ കുടിച്ച ആളുകൾക്ക് ശരീരഭാരം ഗണ്യമായി കുറയുന്നത് കാണാനായെന്ന് European Review for Medical and Pharmacological Sciences ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇഞ്ചി ചായ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

35

ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ചതാണ് നാരങ്ങ വെള്ളം. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ഇരുമ്പ് നന്നായി ആഗിരണം ചെയ്യാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ദിവസവും രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് ഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

45

തേങ്ങാവെള്ളത്തിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകളുണ്ട്. അതിൽ ബയോ ആക്റ്റീവ് എൻസൈമുകൾ അടങ്ങിയിരിക്കുന്നു. ബയോ ആക്റ്റീവ് എൻസൈമുകൾ ദഹനത്തെയും ഉപാപചയ പ്രവർത്തനത്തെയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

55

രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യപരമായ പല ഗുണങ്ങളും ആപ്പിൾ സിഡാർ വിനഗര്‍ നൽകുന്നു. ആപ്പിൾ സിഡാർ വിനഗര്‍ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ മികച്ചതാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, ആപ്പിൾ സിഡാർ വിനഗയിൽ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് കൊഴുപ്പ് കളയാൻ സഹായിക്കുന്നു. ഇത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും കൊഴുപ്പ് കളയുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. 

click me!

Recommended Stories