രാത്രിയിലെ തെറ്റായ ഭക്ഷണശീലങ്ങൾ; അറിയേണ്ട അഞ്ച് കാര്യങ്ങൾ

First Published Sep 3, 2020, 12:02 PM IST

രാത്രിയിലെ തെറ്റായ ഭക്ഷണശീലങ്ങൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് രാത്രി ഭക്ഷണം കഴിക്കാൻ ന്യൂട്രീഷന്മാർ നിർദ്ദേശിക്കുന്നു. കാരണം ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ദഹനം എല്ലായ്പ്പോഴും നിങ്ങളുടെ ഭാരം നല്ല നിലയിൽ നിലനിർത്താൻ സഹായിക്കുന്നു. രാത്രി നാം വിശ്രമിക്കുന്നതിനാൽ ശരീരപ്രവർത്തനങ്ങൾ പതുക്കെയാണ്​ നടക്കുക. ആവശ്യത്തിൽ അധികം ഭക്ഷണം രാത്രി കഴിച്ചാൽ ഊർജം ചെലവഴിക്കാനാകാതെ കൊഴുപ്പായി നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടും. രാത്രിയിലെ ഭക്ഷണക്രമത്തിൽ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ പല രോഗങ്ങളും ഒഴിവാക്കാം...

രാത്രിയിൽ ആഗിരണം ചെയ്യാൻ ലഘു ഭക്ഷണങ്ങൾ കഴിക്കാൻ ന്യൂട്രീഷ്യന്മാർ നിർദ്ദേശിക്കുന്നു. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ എളുപ്പത്തിൽ ദഹിപ്പിക്കപ്പെടുന്നതിനാൽ ഇവ കഴിക്കാൻ ശ്രമിക്കുക.
undefined
അമിതമായ അളവിൽ ഭക്ഷണം കഴിക്കരുത്. എല്ലായ്പ്പോഴും പരിമിതമായ അളവിൽ കഴിക്കുക.
undefined
രാത്രി ഭക്ഷണത്തിൽ കൂടുതലായി പയർ, പച്ചിലക്കറികൾ, ചെറിയ അളവിൽ ഇഞ്ചി എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കുക.
undefined
രാത്രിയിൽ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണങ്ങൾ, പാസ്ത, ബർഗർ, പിസ, ബിരിയാണി, ചോറ് , കൊഴുപ്പ് കൂടിയ ചിക്കൻ, ആട്ടിറച്ചി, സോഡ, വറുത്ത ഉരുളക്കിഴങ്ങ്, ചിപ്സ്, ചില്ലിലോസ്, അതിമധുരം, ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കുക.
undefined
രാത്രി എട്ട് മണിക്ക് മുമ്പ് അത്താഴം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധ‍ർ പറയുന്നത്. ഉറങ്ങാന്‍ നേരം വിശപ്പ് ഉണ്ടായാല്‍ പഴമോ അല്ലെങ്കില്‍ ഒന്നോ രണ്ടോ നട്സോ കഴിക്കാം.
undefined
click me!