പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കുമോ...?

First Published Jun 10, 2020, 12:33 PM IST

വളരെ ആകാംക്ഷയോടെ നമ്മിൽ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ തടികുറയ്ക്കാൻ സാധിക്കുമോ. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്നാണ് ഡയറ്റീഷ്യന്മാർ പറയുന്നത്. അമിത നിയന്ത്രണങ്ങളില്ലാതെ പട്ടിണി കിടക്കാതെ വില കൂടിയ മരുന്നുകൾ ഉപയോഗിക്കാതെ തന്നെ ശരീരഭാരം എങ്ങനെ കുറയ്ക്കാമെന്ന് അറിയാം...

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക: നമ്മൾ അധികവും പ്രഭാത ഭക്ഷണത്തി‌ന് ഉപയോഗിക്കുന്നത് അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളാണല്ലോ, (ഉദാഹരണത്തിന്ന് ഇഡലി, പുട്ട്, ദോശ, പൂരി, അപ്പം തുടങ്ങിയവ),ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഇത് ഒഴിവാക്കി പകരം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത്. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത്​ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ദിവസം മുഴുവൻ നാം ആഗിരണം ചെയ്യുന്ന കാലറിയുടെ അളവും അതുവഴി കുറയ്ക്കാൻ സാധിക്കും.
undefined
ബ്രേക്ക്ഫാസ്റ്റിന് മുട്ട ഉൾപ്പെടുത്തുക: പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഭാരം കുറയ്ക്കുന്നതിന്​ ഏറ്റവും നല്ല ഭക്ഷണം മുട്ടയാണെന്ന് പഠനങ്ങളിൽ പറയുന്നു. പ്രോട്ടീന്റെ കലവറയാണ് മുട്ട. വയറു നിറഞ്ഞതായി തോന്നിപ്പിക്കാൻമുട്ട കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. അമിതവണ്ണമുള്ളസ്ത്രീകളിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത് , പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയപ്പോൾ ഇവരിൽ വിശപ്പ് കുറയ്ക്കുകയും ഉച്ചഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും സഹായിച്ചതായാണ് ​ഗവേഷകർ പറയുന്നത്. മൂന്നാഴ്ച്ച തുടർച്ചയായി മുട്ട കഴിച്ചവരിൽ ഭാരം കുറയുന്നതായി കാണാനായെന്നാണ് പഠനത്തിൽ പറയുന്നത്.
undefined
മീൻ ധാരാളം കഴിക്കൂ:കോര, മത്തി പോലുള്ള മത്സ്യങ്ങളിൽ പ്രോട്ടീൻ, ആരോഗ്യദായകമായ കൊഴുപ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.​ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മ​റ്റൊരു മത്സ്യമാണ്​ ടൂണ.
undefined
കാബേജും കോളിഫ്ലവറും:കാബേജ്​, കോളിഫ്ലവർ, ബ്രോക്കാളി തുടങ്ങിയവയിൽ ധാരാളം നാരുകളും ആവശ്യത്തിന്​ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കൊഴുപ്പില്ലാത്ത മാംസം, ബീൻസ്​, പയർ വർഗങ്ങൾ, തൈര്​ തുടങ്ങിയവ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
undefined
നന്നായി വെള്ളം കുടിക്കുക: ധാരാളം വെള്ളം കുടിക്കുക. ഇടയ്ക്ക് സ്‌നാക്‌സ് കഴിക്കണമെന്ന് തോന്നുമ്പോള്‍ നന്നായി വെള്ളം കുടിക്കുക, അല്ലെങ്കില്‍ പഴങ്ങള്‍ കഴിക്കാം. രാവിലെ ഉണരുമ്പോള്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. അല്ലെങ്കില്‍ വെറും വയറ്റിൽ തേനും നാരങ്ങാനീരും ചേര്‍ത്ത വെള്ളം കുടിക്കുക.
undefined
രാത്രി ഭക്ഷണം‌ വെെകി കഴിക്കരുത്: രാത്രി ഭക്ഷണം‌ എട്ട് മണിക്ക് മുമ്പ് തന്നെ കഴിക്കുക. രാത്രിയിൽ എപ്പോഴും ലഘു ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ നല്ലത്. പക്ഷേ അളവു കൂടാതെ ശ്രദ്ധിക്കണമെന്നു മാത്രം. രാത്രിയിൽ മധുര ഭക്ഷണങ്ങൾ‌ പരമാവധി ഒഴിവാക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. ഉറക്കത്തിന് പ്രശ്‌നമുണ്ടാക്കുമെന്ന് മാത്രമല്ല, ശരീരഭാരം കൂടുകയും ചെയ്യും.
undefined
click me!