കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍ രോഗം. പലപ്പോഴും ഇവയുടെ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ വൈകാറുണ്ട്. ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും.
വയറിന് ചുറ്റും ഭാരം അടിഞ്ഞുകൂടുന്നത് അഥവാ വയറിന് ഭാരം തോന്നുന്നത് ഫാറ്റി ലിവർ രോഗത്തെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.
410
വയറിലെ സ്ഥിരമായ അസ്വസ്ഥത
വയറിലെ സ്ഥിരമായ അസ്വസ്ഥത, വയറുവേദന എന്നിവയെല്ലാം സാധാരണ ഗ്യാസ് പ്രശ്നമായി കാണാറുണ്ട്. എന്നാൽ ഇത് ഫാറ്റി ലിവറിന്റെ ലക്ഷണമാകാം. തുടക്കത്തിൽ വേദനയില്ലാത്തതിനാൽ പലരും അവഗണിക്കുന്നു.
ചര്‍മ്മത്തിലെ ചൊറിച്ചിലും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം. ചിലരില്‍ തലമുടി കൊഴിച്ചിലും ഉണ്ടാകാം.
710
മൂത്രത്തിലെ നിറംമാറ്റം
ഇരുണ്ട നിറത്തിലുള്ള മൂത്രം ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. അതിനാല്‍ മൂത്രത്തിലെ നിറവ്യത്യാസത്തെ നിസാരമായി കാണേണ്ട.
810
ഓക്കാനം, ഛർദ്ദി
ഓക്കാനം, ഇടയ്ക്കിടെയുള്ള ഛർദ്ദി, വിശപ്പില്ലായ്മ, അമിത ക്ഷീണം തുടങ്ങിയവയും നിസാരമായി കാണേണ്ട.
910
അകാരണമായി ശരീരഭാരം കുറയുന്നത്
അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ രോഗങ്ങളുടെ സൂചനയാകാം.
1010
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam