തൊണ്ടയിലെ ക്യാൻസര്‍; ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലക്ഷണങ്ങള്‍

Published : Sep 23, 2025, 02:31 PM IST

തൊണ്ടയില്‍ ഉണ്ടാകുന്ന കോശങ്ങളുടെ വളര്‍ച്ചയാണ് തൊണ്ടയിലെ ക്യാന്‍സര്‍. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് പലപ്പോഴും തൊണ്ടയിലെ അർബുദത്തിന്‌ കാരണമാകുന്നത്.

PREV
18
തൊണ്ടയിലെ ക്യാൻസര്‍; ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലക്ഷണങ്ങള്‍

തൊണ്ടയിലെ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

28
തുടർച്ചയായ തൊണ്ടവേദന

ആഴ്ചകളോളം സുഖപ്പെടാതെ തുടരുന്ന തൊണ്ടവേദന, തൊണ്ടയിലെ ക്യാൻസറിനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു.

38
ശബ്ദത്തിലെ മാറ്റം

ശബ്ദം പരുക്കനാകുക, ശബ്ദത്തിലെ മാറ്റം എന്നിവയും ചിലപ്പോള്‍ ആരംഭത്തിലുള്ള ലക്ഷണങ്ങളാകാം.

48
ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, വേദന എന്നിവയും തൊണ്ടയിലെ ക്യാൻസറിന്‍റെ സൂചനയാകാം.

58
കഴുത്തിനുവശത്തെ വീക്കം

കഴുത്തിനുവശത്തെ വീക്കം, മുഴ, തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതുപോലെ തോന്നുക എന്നിവയെ അവഗണിക്കേണ്ട.

68
ചെവി വേദന

തൊണ്ടയിലെ ക്യാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദത്തില്ലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദനയെയും അവഗണിക്കേണ്ട.

78
ശരീരഭാരം കുറയുക, ക്ഷീണം

അകാരണമായി ശരീരഭാരം കുറയുന്നതും, അമിത ക്ഷീണവും ഇതിനൊപ്പം ഉണ്ടാകുന്നതും ശ്രദ്ധിക്കാതെ പോകരുത്.

88
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Read more Photos on
click me!

Recommended Stories