വൃക്ക തകരാറ്; അവഗണിക്കാന്‍ പാടില്ലാത്ത പ്രാരംഭ ലക്ഷണങ്ങള്‍

Published : Sep 29, 2025, 06:36 PM IST

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകള്‍ തകരാറിലാകാം. വൃക്ക തകരാറിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

PREV
18
വൃക്ക തകരാറ്; അവഗണിക്കാന്‍ പാടില്ലാത്ത പ്രാരംഭ ലക്ഷണങ്ങള്‍

വൃക്ക തകരാറിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

28
കൈ- കാലുകളിലെ നീര്

വൃക്കയുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതിലൂടെ ചിലപ്പോൾ കാലിൽ നീര്, കൈകളിലും കണ്ണിന് താഴെയും മുഖത്തുമൊക്കെ നീര് വരാനും സാധ്യതയുണ്ട്.

38
മൂത്രമൊഴിക്കുന്നതിലെ മാറ്റങ്ങൾ

രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുക, മൂത്രത്തിന്‍റെ അളവ് കുറയുക, മൂത്രത്തിന് കടുത്ത നിറം തുടങ്ങിയവയെല്ലാം വൃക്ക തകരാറിന്‍റെ സൂചനകളാകാം.

48
വരണ്ട ചര്‍മ്മം, ചര്‍മ്മം ചൊറിയുക

വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും ലവണങ്ങളും രക്തത്തില്‍ അടിയുന്നു. ഇതുകാരണം വരണ്ട ചര്‍മ്മം, ചര്‍മ്മം ചൊറിയുക എന്നിവ ഉണ്ടാകാം.

58
ക്ഷീണവും തളര്‍ച്ചയും

ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം.

68
ശ്വാസതടസ്സം, പുറംവേദന

ചില സന്ദർഭങ്ങളിൽ, ശ്വാസതടസ്സം വൃക്ക തകരാറുമായി ബന്ധപ്പെട്ടിരിക്കാം. പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും ചിലപ്പോള്‍ വൃക്ക തകരാറിലായതിന്‍റെ ലക്ഷണമാകാം. 

78
ശരീരഭാരം കൂടുക, ഛര്‍ദ്ദി

പെട്ടെന്ന് ശരീരഭാരം കൂടുക, അതുപോലെ ഛര്‍ദ്ദി തുടങ്ങിയവയും വൃക്ക തകരാറിലായതിന്‍റെ സൂചനയാകാം.

88
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Read more Photos on
click me!

Recommended Stories