പ്രീ ഡയബറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
211
ഇരുണ്ട പാടുകൾ
ചർമ്മത്തിലെ ഇരുണ്ട പാടുകൾ ചിലപ്പോള്‍ പ്രീ ഡയബറ്റിസിന്‍റെ ലക്ഷണമാകാം.
311
അമിത ദാഹം
അമിത ദാഹം അനുഭവപ്പെടുന്നത് പ്രീ-ഡയബറ്റിസിന്റെ ലക്ഷണമാണ്.
411
എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുക
ഇടയ്ക്കിടെ മൂത്രമൊഴിക്കുക. അമിതമായി മൂത്രമൊഴിക്കാൻ തോന്നുക പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ അതും മറ്റൊരു ലക്ഷണമാണ്.
511
എപ്പോഴും ക്ഷീണം
എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പ്രീ-ഡയബറ്റിസിന്റെ ലക്ഷണമാണെന്ന് വിദഗ്ധർ പറയുന്നു.
611
പതുക്കെ മുറിവ് ഉണങ്ങുക
മുറിവ് ഉണങ്ങാൻ വൈകുന്നതാണ് മറ്റൊരു ലക്ഷണം.
711
പെട്ടെന്ന് ഭാരം കുറയുക അല്ലെങ്കില്‍ കൂടുക
അപ്രതീക്ഷിതമായി ഭാരം കൂടുന്നതും കുറയുന്നതമാണ് പ്രീ-ഡയബറ്റിസിന്റെ ആദ്യത്തെ ലക്ഷണം.
811
എപ്പോഴും വിശപ്പ് അനുഭവപ്പെടുക
എപ്പോഴും വിശപ്പ് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. എത്ര കഴിച്ചിട്ടും വിശപ്പ് നിൽക്കുന്നില്ലെങ്കിൽ ഉടൻ തന്നെ പരിശോധന നടത്തുക.
911
കൈകൾക്കും കാലുകൾക്കും മരവിപ്പ്
കൈകൾക്കും കാലുകൾക്കും മരവിപ്പ് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.
1011
മങ്ങിയ കാഴ്ച
മങ്ങിയ കാഴ്ച പ്രീ-ഡയബറ്റിസിന്റെ ലക്ഷണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
1111
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam